കുവൈത്തിലെ സർക്കാർ ഏജൻസികളിലെ ജീവനക്കാരിൽ 80.2 ശതമാനവും സ്വദേശികളെന്ന് കണക്കുകൾ

  • 06/07/2022

കുവൈത്ത് സിറ്റി: സർക്കാർ ഏജൻസികളിലെ ജീവനക്കാരിൽ 80.2 ശതമാനവും കുവൈത്തി പൗരന്മാരാണെന്ന് കണക്കുകൾ. 19.8 ശതമാനം മാത്രമാണ് സർക്കാർ ഏജൻസികളിൽ ജോലി ചെയ്യുന്ന കുവൈത്തികൾ അല്ലാത്തവർ. സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആണ് കണക്കുകൾ പുറത്ത് വിട്ടിട്ടുള്ളത്.  മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം സർക്കാർ ഏജൻസികളിലെ ജീവനക്കാരുടെ ആകെയെണ്ണം 451,960 ആണ്. അതിൽ 362, 133 പേരാണ് കുവൈത്തി പൗരന്മാർ. 89,827 പേരാണ് കുവൈത്തികൾ അല്ലാത്തവരുള്ളത്.

സർക്കാർ ഏജൻസികളിൽ വലിയ തോതിൽ കുവൈത്തിവത്കരണം ലക്ഷ്യമിട്ടുള്ള പ്രവർത്തനം വിജയിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതേ സമയം, വിവിധ മന്ത്രാലയങ്ങളിലെ ജീവനക്കാരുടെ എണ്ണം 336,849 ആയിട്ടുണ്ട്. ഇതിൽ 268, 186 പേരും കുവൈത്തി പൗരന്മാരാണ്. 68,663 പേരാണ് പൗരന്മാർ അല്ലാത്തവരുള്ളത്. സർക്കാർ വകുപ്പുകളിൽ 27, 228 ജീവനക്കാരാണ് ഉള്ളത്. ഇതിൽ 24545 പേർ പൗരന്മാരാണ്. 2683 പേർ നോൺ കുവൈത്തികളുമാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News