വംശനാശ ഭീഷണി നേരിടുന്ന സ്രാവുകളെ സംരക്ഷിക്കുന്നതിൽ വിജയം നേടി കുവൈത്ത്

  • 06/07/2022

കുവൈത്ത് സിറ്റി: വംശനാശഭീഷണി നേരിടുന്ന സാൻഡ് ടൈ​ഗർ ഷാർഖിനെ ഉത്പാദിപ്പിക്കുന്നതിലും അവയുടെ കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിലും വിജയിച്ച്  സയന്റിഫിക് സെന്റർ ആഗോള നേട്ടം കൈവരിച്ചിട്ടുള്ളത്. വംശനാശ ഭീഷണി നേരിടുന്ന സ്രാവുകളെ സംരക്ഷിക്കുന്നതിൽ വിജയം നേടിയ ലോകത്തിലെ ചുരുക്കം ചില കേന്ദ്രങ്ങളിൽ ഒന്നായി മാറാനാണ് സെന്ററിന് സാധിച്ചിട്ടുള്ളത്.

കേന്ദ്രത്തിന്റെ രേഖകളിൽ 20 വയസിലേറെ പ്രായമുള്ള പ്രശസ്തമായ "ബേബി" ഷാർഖ് 2022 ജനുവരി 23ന് മറൈൻ ലൈഫ് അക്വേറിയത്തിൽ രണ്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു. ഇതിൽ ഒരു ആണും ഒരെണ്ണം പെണ്ണുമാണ്. സെന്ററിന്റെ ഇൻസ്റ്റ​ഗ്രാം വഴി നടത്തിയ വോട്ടെടുപ്പിൽ ഇവയ്ത്ത് ബാദർ, ബദ്രിയ എന്നീ പേരുകളാണ് നൽകിയത്. ജീവശാസ്ത്രജ്ഞനും സയന്റിഫിക് സെന്റർ ഡയറക്ടർ ബോർഡ് മുൻ അംഗവുമായ ഡോ. സലാം അൽ അബ്ലാനി, സയന്റിഫിക് സെന്റർ ഡയറക്ടർ ജനറൽ റാണ അൽ നിബാരി എന്നിവർ ശാസ്ത്രീയ നേട്ടങ്ങളുടെ പ്രാധാന്യവും അതിന് എടുത്ത സമയവും അവലോകനം ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News