മിഡിൽ ഈസ്റ്റിലെ ഏറ്റവും ശക്തരായ 100 സിഇഒമാരിൽ ഉൾപ്പെട്ട് ആറ് കുവൈത്തികളും

  • 06/07/2022

കുവൈത്ത് സിറ്റി: മിഡിൽ ഈസ്റ്റിലെ ഏറ്റവും ശക്തരായ 100 സിഇഒമാരുടെ പട്ടിക പുറത്ത് വിട്ട് ഫോബ്സ്. കുവൈത്തി കമ്പനികളിലെയും ബാങ്കുകളിലെയുമായി ആറ് പേരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. എൻജിനിയർ ബാദർ നാസർ അൽ ഖറാഫി, ഷെയ്ഖ് അദാന നാസർ സബാഹ് അൽ അഹമ്മദ്, ഇസ്സാം അൽ സാഗർ, താരിഖ് സുൽത്താൻ, ഇൽഹാം മഹ്ഫൂസ്, മുഹമ്മദ് അൽ ഒസൈമി എന്നിവരാണ് പട്ടികയിൽ ഇടം നേടിയ കുവൈത്തികൾ.  മിഡിൽ ഈസ്റ്റിലെ 26 രാജ്യങ്ങളിൽ നിന്നുള്ളവരാണ് പട്ടികയിൽ ഉൾപ്പെട്ടത്.

19 സിഇഒമാരുമായി എമിറേറ്റ്സ് ആണ് ഒന്നാമത് നിൽക്കുന്നത്. 16 പേരുമായി ഈജിപ്ത് രണ്ടാമതും 15 പേരുമായി സൗദി അറേബ്യ മൂന്നാം സ്ഥാനത്തും നിൽക്കുന്നു. കമ്മ്യൂണിക്കേഷൻ മേഖലയിൽ നിന്ന് എട്ട് നേതൃത്വങ്ങൾക്ക് ഉൾപ്പെട്ടത്. എനർജി ആൻജ് ലോജിസ്റ്റിക്സ് മേഖലയിൽ നിന്നുള്ള ഏഴ് സിഇഒമാർ പട്ടികയിൽ ഇടം നേടി. മിഡിൽ ഈസ്റ്റിലെ ഏറ്റവും ശക്തരായ 100 സിഇഒമാർ നടത്തുന്ന കമ്പനികളുടെ മൂല്യം ഏകദേശം അഞ്ച് ട്രില്യൺ ഡോളർ കവിഞ്ഞു., ഇവയുടെ വരുമാനം കഴിഞ്ഞ വർഷം ഒരു ട്രില്യൺ ഡോളർ ആണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News