പണം വാങ്ങിയ ശേഷം ലക്ഷ്വറി കാറുകൾ നൽകിയില്ല; മൂന്ന് കുവൈത്തികൾ അറസ്റ്റിൽ

  • 06/07/2022

കുവൈത്ത് സിറ്റി: ആഡംബര കാറുകളുടെ വിൽപ്പന നടത്തി വൻ തുക കൈപ്പറ്റിയ ശേഷം ഇവ നൽകാതെയിരുന്നതിന് മൂന്ന് കുവൈത്തി പൗരന്മാർ അറസ്റ്റിൽ. ആഡംബര വാഹന വിൽപ്പന കമ്പനിയുടെ ഉടമകൾക്കെതിരെ നിരവധി പൗരന്മാരിൽ നിന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് നടപടിയെന്ന് സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു. കാറുകളുടെ പൂർണമായി വില ആദ്യം തന്നെ നൽകിയിട്ടും മാസങ്ങളായി അവ നൽകിയിട്ടില്ലെന്ന് പരാതികളിൽ പറയുന്നു.

ഇത്തരം 120 പരാതികളാണ് കുവൈത്തി പൗരന്മാരിൽ നിന്നും ​ഗൾഫ് പൗരന്മാരിൽ നിന്നും ലഭിച്ചിട്ടുള്ളത്. ഇവയിൽ ചിലത് പബ്ലിക്ക് പ്രോസിക്യൂഷൻ റിവ്യൂ ചെയ്തുകൊണ്ടിരിക്കുകയാണ്. ചില പരാതികൾ വാണിജ്യ മന്ത്രാലയത്തിനാണ് സമർപ്പിച്ചിട്ടുള്ളത്. ചിലത് ഹവല്ലി പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News