കുവൈത്തി പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള ശമ്പള അന്തരം വർധിക്കുന്നതായി കണക്കുകൾ

  • 06/07/2022

കുവൈത്ത് സിറ്റി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കുവൈത്തി പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള ശമ്പള അന്തരം വർധിച്ചതായി കണക്കുകൾ. 2016 മുതൽ 2021 വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ സർക്കാർ മേഖലയിൽ പുരുഷന്മാർക്ക് അനുകൂലമായാണ് വർധനവ് രേഖപ്പെടുത്തിയിട്ടുള്ളത്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോ ആണ് കണക്കുകൾ പുറത്ത് വിട്ടിട്ടുള്ളത്. സർക്കാർ മേഖലയിലെ കുവൈത്തി സ്ത്രീകളുടെയും പുരുഷന്മാരുടെയും ശരാശരി ശമ്പളം തമ്മിലുള്ള അന്തരം 2016 ഡിസംബറിലെ 27 ശതമാനത്തിൽ നിന്ന് 30 ശതമാനമായി വർധിച്ചു.

2021 ഡിസംബർ അവസാനത്തെ കണക്ക് പ്രകാരം സർക്കാർ മേഖലയിലെ കുവൈത്തി പുരുഷന്മാരുടെ ശരാശരി പ്രതിമാസ ശമ്പളം 1,874 കുവൈത്തി ദിനാർ ആണ്. ഇതേ കാലയളവിലെ കുവൈത്തി സ്ത്രീകളുടെ ശരാശരി പ്രതിമാസ ശമ്പളം 1312 ദിനാർ ആണ്. 30 ശതമാനം, അതായത് 562 കുവൈത്തി ദിനാറിന്റെ വ്യത്യാസമാണ് വന്നിട്ടുള്ളതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2016 ഡിസംബർ അവസാനം സർക്കാർ മേഖലയിലെ കുവൈത്തി പുരുഷൻമാരുടെ ശരാശരി പ്രതിമാസ ശമ്പളം പ്രതിമാസം 1,726 ദിനാർ ആയിരുന്നു. ഇതേസമയം, കുവൈത്തി സ്ത്രീകളുടെ ശരാശരി പ്രതിമാസ ശമ്പളം 1254 ദിനാർ ആയരുന്നു. 27 ശതമാനം, അതായത് 427 കുവൈത്തി ദിനാറിന്റെ വ്യത്യാസമായിരുന്നു 2016ൽ ഉള്ളത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News