ബലിപെരുന്നാൾ ; കുവൈത്തിൽ അനധികൃത അറവുകാരെ അറസ്റ്റ് ചെയ്യാൻ കർശന നിർദേശം

  • 06/07/2022

കുവൈത്ത് സിറ്റി: ഈദ് അൽ അദ്ഹയോടനുബന്ധിച്ച് അനധികൃത അറവുകാരെ അറസ്റ്റ് ചെയ്യാൻ കർശന നിർദേശം നൽകി അധികൃതർ. കുവൈറ്റ് മുനിസിപ്പാലിറ്റി,  എല്ലാ വകുപ്പുകൾക്കും ഗവർണറേറ്റുകളിലെ മുനിസിപ്പാലിറ്റിയുടെ ശാഖകളിലെ എമർജൻസി ടീമുകൾക്കും ഇത് സംബന്ധിച്ച് നിർദേശം നൽകി കഴിഞ്ഞു. അനധികൃത പരസ്യ ബോർഡുകൾ നീക്കം ചെയ്യുന്നതിനായി ഫീൽഡ് ടൂറുകൾ ശക്തമാക്കാനും അഡ്മിനിസ്ട്രേറ്റീവ് മുനിസിപ്പാലിറ്റിയുടെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

കുവൈത്ത് മുനിസിപ്പാലിറ്റി ആക്ടിംഗ് ഡയറക്ടർ ജനറൽ എഞ്ചിനിയർ നൈദ അൽ ഷരിദേഹ് ആണ് സർക്കുലർ പുറപ്പെടുവിച്ചത്. തെരുവുകളിൽ നിന്ന് ഭിക്ഷ യാചിക്കുന്നവരെ പിടികൂടുകയും ഈ തൊഴിലാളികൾക്ക് ഉത്തരവാദികളായ ശുചീകരണ കമ്പനികൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും സർക്കുലറിൽ പറയുന്നു. തൊഴിലാളികൾക്ക് ആരോഗ്യ സർട്ടിഫിക്കേറ്റ് ഉണ്ടെന്ന് ഉറപ്പാക്കാൻ ഈദ് അവധിക്കാലത്ത് സെൻട്രൽ കിച്ചണുകളിലേക്കും റെസ്റ്റോറന്റുകളിലേക്കും പരിശോധന വ്യാപിപ്പിക്കണമെന്നും നിർദേശം ലഭിച്ചിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News