ഈദ് അവധിക്കാലത്ത് കുവൈത്തിൽനിന്ന് യാത്രയ്ക്ക് തയാറെടുക്കുന്നത് അരമില്ല്യണിലധികം പേർ

  • 06/07/2022

കുവൈത്ത് സിറ്റി:  ഈദ് അൽ അദ്ഹ അവധിക്ക് ആകെ 3484 വിമാന സർവീസുകളാണ് കുവൈത്ത് വിമാനത്താവളം വഴി സർവ്വീസ് നടത്തുകയെന്ന് സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്ട്രേഷൻ വക്താവ് സാദ് അൽ ഒട്ടൈബി അറിയിച്ചു. ഇത്രയും സർവീസുകളിലായി അഞ്ച് ലക്ഷത്തിലധികം പേരാണ് യാത്രയ്ക്ക് ഒരുങ്ങുന്നത്. കുവൈത്ത് വിമാനത്തവാളം വഴിയുള്ള യാത്രാ ആവശ്യകത വലിയ തോതിൽ വർധിച്ചിട്ടുണ്ട്. 2019ൽ ഈദ് അവധിക്ക് യാത്ര ചെയ്തത് 592,790 പേരാണ്. ഇത്തവണ ഇത് 542,161 യാത്രക്കാരിലേക്ക് എത്തും.

സൗദി അറേബ്യയിലെ പുണ്യഭൂമിയിലേക്ക് ഹജ്ജ് കർമ്മങ്ങൾ നിർവഹിക്കുന്നതിന് പുറപ്പെടുന്നതിനായി കുവൈത്തി യാത്രക്കാർ ഒരുങ്ങുകയാണ്. ആയിരക്കണക്കിന് കുവൈത്തികളാണ് രാജ്യത്ത് നിന്ന് കര വഴിയും വിമാനം വഴിയും സൗദിയിലേക്ക് പോകുന്നത്. മഹാമാരിക്ക് മുമ്പ് 2019ൽ ഇക്കാലയളവിൽ  3719 വിമാനങ്ങളാണ് സർവ്വീസ് നടത്തിയത്. ഇത്തവണ അത് 3484ലേക്ക് എത്തി. മെയ് ഒന്ന് മുതൽ നടപ്പാക്കിയ മന്ത്രിസഭാ നിർദേശങ്ങൾ ഗുണകരമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് നിന്ന് 25,706 യാത്രക്കാരുമായി 1747 വിമാനങ്ങൾ വിവിധ രാജ്യങ്ങളിലേക്ക് പോകും. ഒപ്പം 1737 വിമാനങ്ങളിലായി 28,555 പേർ കുവൈത്തിലേക്ക് എത്തിച്ചേരുമെന്നും അൽ ഒട്ടൈബി പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News