അടഞ്ഞയിടങ്ങളിൽ മാസ്ക്ക് ധരിക്കുന്നത് സുരക്ഷ കൂട്ടുമെന്ന് കുവൈറ്റ് ആരോ​ഗ്യ മന്ത്രി

  • 07/07/2022

കുവൈത്ത് സിറ്റി: രാജ്യത്തെ കൊവിഡ് സാഹചര്യം വളരെ മെച്ചപ്പെട്ട അവസ്ഥയിലാണെന്ന് വീണ്ടും സ്ഥിരീകരിച്ച് ആരോ​ഗ്യ മന്ത്രി ഡോ. ഖാലിദ് അൽ സൈദ്. എച്ച്ഐവി കേസുകളുടെ വർധനയുടെ സാഹചര്യത്തിലും ആരോ​ഗ്യ സംവിധാനം മികച്ച രീതിയിലാണ് ഉള്ളത്. കൊവിഡ് മഹാമാരിയെ നേരിടുന്നതിൽ രാജ്യത്തിന്റെ ആരോഗ്യ സംവിധാനം അനുഭവപരിചയം നേടിക്കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഈദ് അൽ അദ്ഹയോട് അടുക്കുമ്പോൾ ചില രാജ്യങ്ങൾ മാസ്ക്ക് ധരിക്കുന്നത് നിർബന്ധം ആക്കിയിട്ടുണ്ട്. എന്നാൽ, നിലവിൽ രാജ്യത്ത് മാസ്ക്ക് ധരിക്കുന്നത് നിർബന്ധമാക്കാനുള്ള ആലോചനകളില്ല. എന്നാൽ, അടഞ്ഞയിടങ്ങളിൽ മാസ്ക്ക് ധരിക്കുന്നത് സുരക്ഷ കൂട്ടുമെന്നും പ്രായമായവർക്ക് പ്രത്യേക പരിപാലനം നൽകണമെന്നും ആരോ​ഗ്യ മന്ത്രി ഓർമ്മിപ്പിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News