വ്യാജ ലിങ്കുകളും സന്ദേശങ്ങളും തുറക്കരുതെന്ന് കുവൈറ്റ് കമ്മ്യൂണിക്കേഷൻ മന്ത്രാലയം

  • 07/07/2022

കുവൈത്ത് സിറ്റി: വ്യാജ ലിങ്കുകളും സന്ദേശങ്ങളെയും ഇമെയിലുകളെയും കുറിച്ച് മുന്നറിയിപ്പ് നൽകി കമ്മ്യൂണിക്കേഷൻ മന്ത്രാലയം. ഏതെങ്കിലും കുടിശ്ശിക അടയ്ക്കാനുള്ള ലിങ്കുകൾ, തപാൽ പാഴ്സൽ ഫീസ് അല്ലെങ്കിൽ ടെലിഫോൺ സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾക്ക് ലിങ്കുകളൊന്നും അയച്ചിട്ടില്ലെന്ന് മന്ത്രാലയം അറിയിച്ചു. ഇങ്ങനെ എന്തെങ്കിലും ലഭിച്ചാൽ അത്തരം ലിങ്കുകൾ ഒരു കാരണവശാലും തുറക്കരുതെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്.

കബളിപ്പിക്കാനും കൃത്രിമം കാണിക്കാനുമുള്ള ശ്രമിച്ച് ചിലർക്ക് തെറ്റിദ്ധരിപ്പിക്കുന്ന നമ്പറുകളിൽ നിന്നും ഇമെയിൽ വിലാസങ്ങളിൽ നിന്നും സന്ദേശങ്ങൾ ലഭിക്കുന്നതിനെക്കുറിച്ച് നിരവധി പൗരന്മാരുടെ പരാതികൾ ലഭിക്കുന്നുണ്ടെന്ന് കമ്മ്യൂണിക്കേഷൻ മന്ത്രാലയ വക്താവ് മിഷാൽ അൽ സൈദ് പറഞ്ഞു. ഇത്തരം സന്ദേശങ്ങൾക്കും ഇ മെയിലുകൾക്കും മന്ത്രാലയവുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News