ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ്; കഴിഞ്ഞ മാസം കുവൈറ്റ് മാൻപവർ അതോറിറ്റിക്ക് ലഭിച്ചത് 495 പരാതികൾ

  • 07/07/2022

കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് സംബന്ധിച്ച് ജൂണിൽ 495 പരാതികൾ ലഭിച്ചതായി മാൻപവർ അതോറിറ്റി വക്താവ് അസീൽ അൽ മസൈദ് അറിയിച്ചു. ഇതിൽ 34 പരാതികൾ തൊഴിലുടമകൾ തൊഴിലാളികൾക്കെതിരെ നൽകിതയാണ്. ഓഫീസ് അല്ലെങ്കിൽ കമ്പനികൾക്കെതിരെ തൊഴിലുടമകളുടെ ഭാ​ഗത്ത് നിന്ന് 295 പരാതികൾ വന്നു. തൊഴിലുടമയ്ക്കെതിരെ തൊഴിലാളികളിൽ നിന്ന് 198 പരാതികളാണ് വന്നത്. 77 പരാതികളാണ് റഫർ ചെയ്തത്. 

ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്ന 26 പരാതികളും പാസ്‌പോർട്ട് സംബന്ധിച്ച 54 പരാതികളും ജുഡീഷ്യറിക്ക് ലഭിച്ചു. 357 പരാതികൾ രമ്യമായി പരിഹരിക്കുകയും ചെയ്തതായി അൽ മസൈദ് പറഞ്ഞു. ബിസിനസ് ഉടമകൾക്ക് അനുകൂലമായ 126,106 ദിനാർ ആണ് വകുപ്പ് ശേഖരിച്ചത്. തൊഴിലാളികൾക്ക് അനുകൂലമായി 3380 ദിനാറുകളും ശേഖരിച്ചു. 43 ലൈസൻസുകൾ പുതുക്കി നൽകിയപ്പോൾ ആറ് ലൈസൻസുകൾ സസ്പെൻഡ് ചെയ്തു. 11 പുതിയ ലൈസൻസ് കൂടെ നൽകിയതോടെ ​ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫീസുകളുടെ എണ്ണം 420 ആയതായും അവർ കൂട്ടിച്ചേർത്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News