ഈദ് അല്‍ അദ്ഹ ആശംസകള്‍ നേര്‍ന്ന് കുവൈത്ത് അമീര്‍

  • 09/07/2022

കുവൈത്ത് സിറ്റി: രാജ്യത്തെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഈദ് അല്‍ അദ്ഹയുടെ ആശംസകളും നന്മയും നേര്‍ന്ന് കുവൈത്ത് അമീര്‍ ഹിസ് ഹൈനസ് ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ അദ്ദ. സ്നേഹവും സംതൃപ്തിയും സുരക്ഷിതത്വവും നിറഞ്ഞ പെരുന്നാള്‍ എല്ലാവര്‍ക്കും ആശംസിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കിരീടാവകാശിക്കും പ്രധാനമന്ത്രിക്കും കുവൈത്ത് അമീര്‍ ആശംസകള്‍ അറിയിച്ചു. 

ഇസ്ലാമിക രാജ്യങ്ങള്‍ക്കും അറബ് ലോകത്തിനും പ്രത്യേകം ആശംകള്‍ നേര്‍ന്ന കുവൈത്ത് അമീര്‍ ലോകം മുഴുവൻ സമാധാനവും സുരക്ഷയും നിറയട്ടെയെന്നും പറഞ്ഞു. കുവൈത്തിനെയും ജനങ്ങളെയും എല്ലാ തിന്മകളില്‍ നിന്നും അകറ്റി യുക്തിസഹമായ നേതൃത്വത്തിന് കീഴില്‍ അനുഗ്രഹത്തോടെ മുന്നോട്ട് പോകാന്‍ സാധിക്കട്ടെയും അമീര്‍ ആശംസിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News