യുനെസ്കോ അംഗീകാരം നേടിയ കുവൈത്തി സാദു സൊസൈറ്റിയെ അഭിനന്ദിച്ച് ഇര്‍ഫര്‍മേഷന്‍ മന്ത്രി

  • 09/07/2022

കുവൈത്ത് സിറ്റി: യുനെസ്കോ അംഗീകാരം നേടിയ എന്‍ജിഒ  കുവൈത്തി സാദു സൊസൈറ്റിയെ അഭിനന്ദിച്ച് ഇര്‍ഫര്‍മേഷന്‍ മന്ത്രി ഡോ. ഹമദ് റൗഹ് എല്‍ ദിന്‍. സാംസ്കാരിക പൈതൃക സംരക്ഷണത്തിനായുള്ള യുനെസ്കോ കൺവെൻഷനിലാണ് സൊസൈറ്റിക്ക് യുനെസ്കോയുടെ അംഗീകാരം ലഭിച്ചത്. സാംസ്കാരികവും വിജ്ഞാനവുമായ വികസനത്തിന് പിന്തുണ നൽകാനുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾക്കനുസൃതമായി രാജ്യത്തെ മനുഷ്യ പൈതൃകത്തോടുള്ള താൽപര്യം പ്രതിഫലിപ്പിക്കുന്നതാണ് ഈ മഹത്തായ നേട്ടമെന്ന് എല്‍ ദിന്‍ പറഞ്ഞു.

ദേശീയ സാംസ്കാരിക ഐഡന്റിറ്റി സംരക്ഷിക്കുന്നതിനുള്ള മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ ശ്രമങ്ങളെയും പിന്തുണച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്താരാഷ്‌ട്ര സാംസ്‌കാരിക വേദികളിലെ സജീവ സാന്നിധ്യമാകുന്നതിന് കുവൈത്ത് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. പൈതൃകം സംരക്ഷിക്കുന്നതിനുള്ള ആഗോള സഹകരണത്തിൽ രാജ്യത്തിന്‍റെ പങ്ക് ശക്തിപ്പെടുത്തുന്നതിനും രാജ്യത്തിന് അതീവ താത്പര്യമാണ് ഉള്ളത്. സൊസൈറ്റിക്ക് കുവൈത്ത് അമീറും കിരീടാവകാശിയും ഉള്‍പ്പെടെ നല്‍കുന്ന പിന്തുണയാണ് നേട്ടത്തിന് പിന്നില്ലെന്ന്  കുവൈത്തി സാദു സൊസൈറ്റി ഹോണററി പ്രസിഡന്‍റ് ഷെയ്ഖ അല്‍താഫ് സലീം അല്‍ അലി അല്‍ സബാഹ് പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News