കുവൈറ്റ് എംബസികളിൽ ​ഗാർഹിക തൊഴിലാളികളുടെ എണ്ണം പെരുകുന്നു; മുന്നറിയിപ്പ് നൽകി വിദ​ഗ്ധൻ

  • 09/07/2022

കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ രാജ്യങ്ങളുടെ എംബസികൾക്കുള്ളിൽ ഗാർഹിക തൊഴിലാളികൾ കുമിഞ്ഞുകൂടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളുതെന്ന്  ഗാർഹിക തൊഴിൽ കാര്യങ്ങളിലെ സ്പെഷ്യലിസ്റ്റ് ബസ്സാം അൽ ഷമ്മാരി. തൊഴിലുടമകളിൽ നിന്ന് വിട്ടുനിൽക്കുന്നതായി പരാതികൾ രജിസ്റ്റർ ചെയ്തവർ അല്ലെങ്കിൽ സ്പോൺസർമാരുമായി തമ്മിലുള്ള തൊഴിൽ തർക്കങ്ങളുള്ളവർ, പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ സാധിക്കാതെ പോയവർ കൂടാതെ കുടിശ്ശികയും ലഭിക്കുന്നത് സംബന്ധിച്ച് മാൻപവർ അതോറിറ്റിയുടെ തീരുമാനം നീണ്ടതിനാൽ നിൽക്കുന്നവർ എന്നിങ്ങനെ എംബസികൾ നിറഞ്ഞ അവസ്ഥയാണ്.

ജൂൺ മാസത്തിൽ തൊഴിൽ തകർക്കങ്ങൾ വർധിച്ചതോടെയാണ് ഇത്തരമൊരു പ്രതിസന്ധിയുണ്ടായതെന്നാണ് മാൻപവർ അതോറിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. ജോലി ഉപേക്ഷിച്ചതും, ജുഡീഷ്യറിയിലേക്ക് റഫർ ചെയ്യപ്പെട്ടതും പാസ്‌പോർട്ട് തടഞ്ഞുവച്ചതുമായി 500 ഓളം പരാതികളാണ് വന്നത്. ഇത്തരം പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണമെന്നും ​ഗാർഹിക തൊഴിലാളികൾ കുമിഞ്ഞുകൂടുന്നത് തടയണമെന്നും അൽ ഷമ്മാരി അധികാരികളോടും, പ്രത്യേകിച്ച് ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് റെഗുലേറ്റിംഗ് ഡിപ്പാർട്ട്‌മെന്റിനോടും, ആവശ്യപ്പെട്ടു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News