ശ്രീലങ്കയിലെ പ്രശ്നബാധിത പ്രദേശങ്ങളില്‍ കുവൈറ്റ് പൗരന്മാര്‍ മാറണമെന്ന് വിദേശകാര്യ മന്ത്രാലയം

  • 10/07/2022

കുവൈത്ത് സിറ്റി: ശ്രീലങ്കയിലെ പ്രശ്നബാധിത പ്രദേശങ്ങളില്‍ നിന്ന് കുവൈത്ത് പൗരന്മാര്‍ എത്രയും വേഗം മാറണമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കി. ശ്രീലങ്കയിലേക്കുള്ള യാത്ര കുവൈത്തി പൗരന്മാര്‍ നീട്ടിവയ്ക്കണമെന്നും മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ശ്രീലങ്കയിലുള്ള കുവൈത്തി പൗരന്മാർക്ക് അവരുടെ ഡാറ്റ രജിസ്റ്റർ ചെയ്യുന്നതിനും അന്വേഷണങ്ങൾക്ക് ആവശ്യമായ സഹായം ലഭിക്കുന്നതിനുമായി കൊളംബോയിലെ കുവൈത്ത് സ്റ്റേറ്റ് എംബസിയില്‍ ബന്ധപ്പെടാവുന്നതാണ്. ഇനി പറയുന്ന എമർജൻസി ഫോണുകളിൽ ബന്ധപ്പെടുക. എംബസി എമർജൻസി (0094773300077) മിനിസ്ട്രി എമർജൻസി (009652222540) (0096522225541)

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News