ഈദ് അല്‍ അദ്ഹ: രാജ്യം കര്‍ശന സുരക്ഷാ വലയത്തില്‍, സഹകരിക്കണമെന്ന് അധികൃതര്‍

  • 10/07/2022

കുവൈത്ത് സിറ്റി: ഈദ് അല്‍ അദ്ഹയോട് അനുബന്ധിച്ച് സുരക്ഷയൊരുക്കുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങളോട് പൗരന്മാരും താമസക്കാരും സഹകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. പൗരന്മാർക്കും താമസക്കാർക്കും അനുഗ്രഹീതമായ ഈദ് അൽ അദ്ഹ ആസ്വദിക്കാൻ കഴിയുന്ന സുരക്ഷിതമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനുള്ള ശ്രമങ്ങളുടെ തുടർച്ചയായാണ് സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്. 
മസ്ജിദുകളും ചാപ്പലുകളും സുരക്ഷിതമാക്കുന്നതിലും മറ്റും വിവിധ വിഭാഗങ്ങളുമായി ചേര്‍ന്നാണ് സുരക്ഷ ക്രമീകരണം. 

മോസ്ക്കുകളുടെയും മറ്റും ചുറ്റുപാടുകളിൽ ആവശ്യമായ സുരക്ഷാ ഘടകങ്ങൾ ഒരുക്കുക, ഗതാഗത നിയന്ത്രണം, ഈദ് നമസ്‌കാരം നിർവഹിക്കാൻ എത്തുമ്പോള്‍ റോഡുകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംവിധാനം.  അറവുശാലകൾക്ക് മുന്നിലും ഗതാഗതക്കുരുക്ക് ഉണ്ടായാൽ ഉടനടി നേരിടുന്നതിനുമായി പ്രധാന, ഇട റോഡുകളിലും ട്രാഫിക് പട്രോളിംഗ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. 24 മണിക്കൂറും നീളുന്ന കര്‍ശന സുരക്ഷയാണ് ഉറപ്പാക്കിയിട്ടുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News