ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് കുവൈറ്റ് വിട്ട് ജപ്പാനിലേക്ക്

  • 13/07/2022

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജിനെ  ജപ്പാനിലെ അടുത്ത ഇന്ത്യൻ സ്ഥാനപതിയായി നിയമിച്ചേക്കും. കാന‍ഡയിലേക്ക് മാറുന്ന സഞ്ജയ് കുമാര്‍ വര്‍മ്മയ്ക്ക് പകരം ജപ്പാനിലെ ഇന്ത്യന്‍ സ്ഥാനപതിയായി സിബി ജോര്‍ജ് വന്നക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെ ഇക്കാര്യത്തില്‍ ഔദ്യോഗിക നോട്ടീസുകള്‍ ഒന്നും വന്നിട്ടില്ല. കുവൈത്തിലെ അടുത്ത സ്ഥാനപതി ആരാകുമെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. കുവൈത്തിലെ ഇന്ത്യൻ എംബസിക്ക് പുതിയ മുഖം നല്‍കിയ സ്ഥാനപതിയാണ് സിബി ജോർജ്.

ഇന്ത്യൻ സമൂഹത്തിനൊപ്പം കുവൈത്ത് പൗരന്മാരുടെയും സ്വീകാര്യത നേടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. 10 ലക്ഷത്തോളം ഇന്ത്യക്കാന്‍ ജീവിക്കുന്ന കുവൈത്തില്‍ വലിയ ഇടപെടലുകള്‍ നടത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഇന്ത്യന്‍ സമൂഹത്തിന്‍റെ ക്ഷേമത്തിനായി ഒരുപാട് പദ്ധതികള്‍ സിബി ജോര്‍ജ് കൊണ്ട് വന്നു. സിബി ജോര്‍ജ് കുവൈത്തിനോട് വിട പറയുന്നത് ഇന്ത്യന്‍ സമൂഹത്തിന് തന്നെ വലിയ നഷ്ടമെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ, സ്വിറ്റ്സര്‍ലന്‍ഡ്, ദോഹ, കെയ്റോ, ഇസ്ലാമാബാദ്, വാഷിംഗ്ടണ്‍, ടെഹ്റാന്‍, റിയാദ് എന്നിവിടങ്ങളിലും സിബി ജോര്‍ജ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News