പൊതുസ്ഥലങ്ങളിൽ ബാർബിക്യൂ നിരോധിച്ചു, കുവൈത്തിൽ വീടിന് പുറത്ത് തുണി ഉണക്കാനിട്ടാൽ 500 ദിനാർ വരെ പിഴ

  • 14/07/2022

കുവൈത്ത് സിറ്റി: തെരുവുകളിലും വഴിയരികുകളിലും വസ്ത്രങ്ങളോ മറ്റ് വസ്തുക്കളോ പ്രദർശിപ്പിച്ച് ഉണക്കാനിട്ടാൽ  പിഴ ചുമത്താൻ നിർദേശം. മുനിസിപ്പൽ കൗൺസിൽ പ്രസിഡന്റ് അബ്ദുള്ള അൽ മഹ്‌രി പൊതു ശുചിത്വത്തിന്റെയും മാലിന്യ നീക്കത്തിന്റെയും ചുമതലയുള്ള കൗൺസിലിന്റെ ലീഗൽ ആൻഡ് ഫിനാൻഷ്യൽ കമ്മിറ്റിക്ക് റഫർ ചെയ്ത പുതിയ കരട് നിയന്ത്രണത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റോഡരികുകൾ വൃത്തഹീനം ആക്കുന്നവർക്ക് 500 ദിനാർ വരെ പിഴ ചുമത്താമെന്നാണ് നിർദേശത്തിൽ പറയുന്നത്. 

നടപ്പാതകൾ, തെരുവുകൾ, പൊതു സ്‌ക്വയറുകൾ, പൊതു സ്ഥലങ്ങൾ, പൊതു പാർക്കുകൾ, വാട്ടർഫ്രണ്ടുകൾ, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ബാർബിക്യൂ നിരോധിച്ചിരിക്കുന്നതായി നിയന്ത്രണത്തിന്റെ ഏഴാമത്തെ ആർട്ടിക്കിളിൽ പറയുന്നു. ഇത് ലംഘിക്കുന്നവർക്ക് 2000 ദിനാറിൽ കുറയാതെയും 5000 ദിനാറിൽ കൂടാതെയുമുള്ള പിഴ ചുമത്തും. റോഡുകൾ, സ്ക്വയറുകൾ, പൊതുചത്വരങ്ങൾ എന്നിവയുടെ സമീപം ഉണക്കാനോ മറ്റ് ആവശ്യങ്ങൾക്കോ വസ്ത്രങ്ങൾ പ്രദർശിപ്പിച്ചാൽ  100 മുതൽ 500 ദിനാർ വരെ പിഴ ചുമത്താമെന്ന് ആർട്ടിക്കിൾ നാലിൽ വിശദീകരിക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News