പുതിയ ഫർവാനിയ ആശുപത്രിയിൽ ചികിത്സ സ്വദേശികൾക്ക് മാത്രം

  • 14/07/2022

കുവൈത്ത് സിറ്റി: ഉടൻ ഏറ്റെടുക്കാൻ പോകുന്ന പുതിയ ഫർവാനിയ ആശുപത്രിയിലെ സേവനങ്ങൾ കുവൈത്തി പൗരന്മാർക്ക് മാത്രമായിരിക്കുമെന്ന് ആരോ​ഗ്യ വൃത്തങ്ങൾ വെളിപ്പെടുത്തി. ജാബർ ആശുപത്രിയിലെന്ന പോലെ ഫർവാനിയ ആശുപത്രിയിൽ സംയോജിത ആരോഗ്യ പരിരക്ഷയും സേവനവും പൗരന്മാർക്ക് മാത്രമാകും നൽകുക. ഫർവാനിയ ഗവർണറേറ്റിലെ പൗരന്മാർക്ക് ആശുപത്രി സേവനം നൽകും. കൂടാതെ ജാബർ ആശുപത്രിയിലേത് പോലെ ഓപ്പറേഷൻ പ്ലാൻ ഘട്ടങ്ങളിൽ എല്ലാ മെഡിക്കൽ സ്പെഷ്യാലിറ്റികളും ഉൾപ്പെടുത്തുമെന്നും വൃത്തങ്ങൾ പറഞ്ഞു.

വിപുലമായ ഓപ്പറേഷൻ റൂമുകൾ, ഇന്റേണൽ മെഡിസിൻ, പീഡിയാട്രിക്സ്, സർജറി, മെറ്റേണിറ്റി വാർഡുകൾ, പ്രത്യേക വാർഡുകൾ എന്നിവ ആശുപത്രിയിലുണ്ട്. കുവൈത്തിൽ തന്നെ ആദ്യമായി ഇത്രയും വലിപ്പമുള്ള സംയോജിത ഫിസിക്കൽ തെറാപ്പി ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗം ഉൾക്കൊള്ളുന്നതാണ് ഫർവാനിയ ആശുപത്രി. ഫർവാനിയ മേഖലയിലെ താമസക്കാർക്കുള്ള ആരോഗ്യ പരിരക്ഷ താൽക്കാലികമായി പഴയ ആശുപത്രി വഴി ആയിരിക്കുമെന്നും അധികൃതർ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News