റെസിഡൻസി നിയമലംഘനം, ഭിക്ഷാടനം, വ്യാജ ഗാർഹിക തൊഴിലാളി ഓഫീസ്; കുവൈത്തിൽ 71 പേർ അറസ്റ്റിൽ

  • 14/07/2022

കുവൈറ്റ് സിറ്റി : ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷന്റെ സുരക്ഷാ കാമ്പെയ്‌നുകളുടെ ഫലമായി കുവൈത്തിലെ വിവിധ ഗവര്ണറേറ്റുകളിൽ  6 വ്യാജ ഗാർഹിക തൊഴിലാളി സപ്ലൈ ഓഫീസുകളും. ഭിക്ഷാടനം, അനധികൃത താമസം,  നിയമലംഘനം എന്നീ കേസുകളിൽ 71 പേരെ പിടികൂടിയതായി മന്ത്രാലയം അറിയിച്ചു.  

അവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി അവരെ ബന്ധപ്പെട്ട വകുപ്പുകളിലേക്ക്  റഫർ ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ  അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News