കുവൈത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശമായി സാൽമിയ

  • 14/07/2022

കുവൈത്ത് സിറ്റി: രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 31 ശതമാനത്തെ പ്രതിനിധീകരിക്കുന്ന 1.437 മില്യൺ പൗരന്മാരും താമസക്കാരും എട്ട് റെസിഡൻഷ്യൽ ഏരിയകളിൽ മാത്രമാണ് താമസിക്കുന്നതെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ) കണക്കുകൾ. 180 പാർപ്പിട, കാർഷിക മേഖലകളിലെ ജനസംഖ്യയുടെ വർദ്ധനവിന്റെയും കുറവിന്റെയും വ്യാപ്തിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം അവസാനം വരെയുള്ള കണക്കുകൾ ഉൾപ്പെടുന്ന പിഎസിഐ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

സാൽമിയ പ്രദേശമാണ്  ഏറ്റവും കൂടുതൽ ജനസംഖ്യയുള്ളത്. മൊത്തം 282,541 ആളുകളാണ് ഇവിടെ താമസിക്കുന്നത്. ജലീബ് അൽ ഷുവൈക്കാണ് തൊട്ടുപിന്നിലുള്ളത്. ജലീബിൽ നിന്ന് മറ്റ് പ്രദേശങ്ങളിലേക്ക് നിരവധി പേർ മറ്റ് പ്രദേശങ്ങളിലേക്ക് മാറിയിട്ടുണ്ട്. 2019ൽ ജലീബിലെ ജനസംഖ്യ ഏകദേശം 328,000 ആയിരുന്നു. 56,779 പേർ ഈ പ്രദേശം ഉപേക്ഷിച്ചതോടെ ഇപ്പോൾ 271,000 പേരാണ് ജലീബിലുള്ളത്. 2015ൽ താമസക്കാർക്കായി വാതിലുകൾ തുറന്നതിന് ശേഷം സബാഹ് അൽ അഹമ്മദ് നഗരത്തിൽ 60,257 താമസക്കാരുണ്ടെന്നും 2020ൽ ജനസംഖ്യാ രജിസ്ട്രേഷൻ ആരംഭിച്ച വെസ്റ്റ് അബ്ദുള്ള അൽ മുബാറക് പ്രദേശത്ത്  1,257 രജിസ്റ്റർ ചെയ്ത താമസക്കാരുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News