കുവൈത്തിൽ മയക്കുമരുന്നിന് 10 ഇരട്ടി വില; വിൽപ്പനക്കാരെ പിടികൂടാൻ നൂതന മാർ​ഗങ്ങൾ സ്വീകരിച്ച് കുവൈറ്റ് സുരക്ഷാ വിഭാ​ഗം

  • 14/07/2022

കുവൈത്ത് സിറ്റി: മയക്കുമരുന്ന് എന്ന വിപത്തിനെ അടിച്ചമർത്തുന്നതിനും വിൽപനക്കാരെ പിടികൂടുന്നതിനും നൂതന മാർ​ഗങ്ങൾ സ്വീകരിച്ച് സുരക്ഷാ വിഭാ​ഗം. കൗമാരക്കാരെയും യുവാക്കളെയും ആകർഷിച്ച് അവർക്ക് ഷാബു, ക്യാപ്റ്റഗൺ ഗുളികകൾ, മറ്റ് സൈക്കോട്രോപിക് പദാർത്ഥങ്ങൾ എന്നിവ വിൽക്കുകയും ചെയ്യുന്നവരെ സോഷ്യൽ മീഡിയയിലൂടെയും വെബ്‌സൈറ്റുകളിലൂടെയും സുരക്ഷാ വിഭാ​ഗം കണ്ടെത്തിയിരുന്നു. ഇവരിൽ ചിലരെ അറസ്റ്റ് ചെയ്ത് പബ്ലിക്ക് പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തു. 

അയൽരാജ്യങ്ങളെ അപേക്ഷിച്ച് രാജ്യത്ത് മയക്കുമരുന്നിന് കൂടുതൽ വില ല​ഭിക്കുന്നത് കൊണ്ടാണ് വിൽപ്പനക്കാർ കുവൈത്തിനെ ലക്ഷ്യമിടുന്നത്. 18 മാസത്തിനിടെ രാജ്യത്ത് മയക്കുമരുന്ന് കടത്ത് വഴി ലഭിച്ച വരുമാനം ഏകദേശം 200 മില്യൺ ദിനാർ ആണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പിടിച്ചെടുത്ത അളവുകളുടെ മൂല്യവും ഇതിൽ ഉൾപ്പെടുന്നുണ്ട്. കുവൈത്തിലെ മയക്കുമരുന്നുകളുടെ വില അയൽ രാജ്യങ്ങളുടേതിനേക്കാൾ 10 മടങ്ങ് കൂടുതലാണ്. ഇത് ഡീലർമാരെയും കള്ളക്കടത്തുകാരെയും സാഹസികമായി കുവൈത്തിൽ വിൽപ്പന നടത്താൻ പ്രേരിപ്പിക്കുന്ന ഘടകമാണെന്നും സുരക്ഷാ വിഭാ​ഗം പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News