കുവൈത്തിൽ പെട്രോൾവില വർധിപ്പിക്കാൻ പദ്ധതിയില്ലെന്ന് റിപ്പോർട്ട്

  • 14/07/2022

കുവൈത്ത് സിറ്റി: അന്താരാഷ്‌ട്ര വിലയ്‌ക്കൊപ്പം ഇന്ധനവില വർധിപ്പിക്കാൻ കുവൈത്ത് ആലോചിക്കുന്നില്ലെന്ന് റിപ്പോർട്ട്. നിലവിലെ വില ലോകത്തിലെ ഏറ്റവും താഴ്ന്ന നിരക്കായതിനാൽ രാഡ്യത്തിന്റെ ബജറ്റിനെ പിന്തുണയ്ക്കാൻ ഇന്ധനവില വർധിപ്പിക്കണമെന്നുള്ള അന്താരാഷ്ട്ര സാമ്പത്തിക ഏജൻസികളുടെ ശുപാർശ നടപ്പാക്കാൻ സർക്കാരിന് ഉദ്ദേശമില്ലെന്നാണ് വൃത്തങ്ങൾ പറയുന്നത്. ഇന്ധനവില വർധന ധനമന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള സർക്കാർ സബ്‌സിഡി അവലോകന സമിതിയുടെ അജണ്ടയിലില്ലെന്ന് വൃത്തങ്ങൾ വ്യക്തമാക്കി.

സമിതി അതിന്റെ ശുപാർശകളും തീരുമാനങ്ങളും മന്ത്രിസഭാ സമിതിക്ക് സമർപ്പിക്കും. സബ്‌സിഡികളുടെ മൂല്യവുമായി താരതമ്യം ചെയ്യാൻ വിപണി സാഹചര്യങ്ങൾ അവലോകനം നടത്തുകയാണ് കമ്മിറ്റി ചെയ്യുന്നത്. സബ്‌സിഡികൾ വർധിപ്പിക്കണോ കുറയ്ക്കണോ അതോ പ്രത്യേക വിഭാഗങ്ങൾക്ക് അനുവദിക്കണോ എന്ന് നിർണ്ണയിക്കാനാണ് ഇവ വിലയിരുത്തുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News