രണ്ട് മാസത്തിനുള്ളിൽ ഇന്ത്യക്കാരായ 2000 നഴ്സുമാരുടെ കുവൈത്ത് റിക്രൂട്ട്മെന്റ് പൂർത്തിയാകും

  • 15/07/2022

കുവൈത്ത് സിറ്റി: രണ്ട് മാസത്തിനുള്ളിൽ ഇന്ത്യക്കാരായ 2000 നഴ്സുമാരുടെ കുവൈത്ത് റിക്രൂട്ട്മെന്റ് പൂർത്തിയാകുമെന്ന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് അറിയിച്ചു. കഴിഞ്ഞ ആറ് മാസത്തിനിടെ ഇന്ത്യയിൽ നിന്നുള്ള 700 നഴ്സുമാരുടെ റിക്രൂട്ട്മെന്റ് പൂർത്തിയാക്കിയിരുന്നു. രണ്ട് വർഷം മുമ്പാണ് സ്വകാര്യ ആരോ​ഗ്യ മേഖലയിലേക്ക് ഇന്ത്യയിൽ നിന്നുള്ള 2,700 നഴ്സുമാരെ എത്തിക്കുന്നതിനുള്ള കരാർ ഒപ്പിട്ടിരുന്നത്. എന്നാൽ, രാജ്യത്തെ കൊവിഡ് സാഹചര്യം മൂലം റിക്രൂട്ട്മെന്റ് നടപടിക്രമങ്ങൾ നീണ്ടുപോവുകയായിരുന്നു.

അതേസമയം, കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി ജപ്പാനിലേക്ക് ഉടൻ നിയോ​ഗിക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. കാനഡയിലേക്ക് മാറുന്ന സഞ്ജയ് കുമാർ വർമ്മയ്ക്ക് പകരമാകും സിബി ജോർജ് ജപ്പാനിൽ എത്തുക. എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോ​ഗിക അറിയിപ്പുകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. 2020 ഓ​ഗസ്റ്റിലാണ് ഇന്ത്യൻ സ്ഥാനപതിയായി സിബി ജോർജ് കുവൈത്തിൽ എത്തുന്നത്. മികച്ച പ്രവർത്തനത്തോടെ ഇന്ത്യൻ സമൂഹത്തിനിടെയിലും കുവൈത്തിലും വലിയ ഇടപെടൽ നടത്താൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. നേരത്തെ, സ്വിറ്റ്സര്‍ലന്‍ഡ്, ദോഹ, കെയ്റോ, ഇസ്ലാമാബാദ്, വാഷിംഗ്ടണ്‍, ടെഹ്റാന്‍, റിയാദ് എന്നിവിടങ്ങളിലും സിബി ജോര്‍ജ് പ്രവര്‍ത്തിച്ചിട്ടുണ്ട്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News