ഈദ് അവധിക്ക് കുവൈത്ത് വിമാനത്താവളത്തിലൂടെ സർവ്വീസ് നടത്തിയത് 1737 വിമാനങ്ങൾ

  • 15/07/2022

കുവൈത്ത് സിറ്റി: ഈദ് അൽ അദ്ഹ അവധിക്കാലം രാജ്യത്തിന് പുറത്ത് ചെലവഴിച്ച് പൗരന്മാരും താമസക്കാരും തിരികെ എത്തുന്ന സാഹചര്യത്തിൽ തിരക്ക് വർധിച്ചതിനാൽ പ്രവർത്തനങ്ങൾ ഊജിതപ്പെടുത്തി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന ഏജൻസികൾ. ഈദ് അവധിക്കാലത്ത് 1,737 വിമാനങ്ങളിലായി 285,000 യാത്രക്കാർ മടങ്ങിയെത്തുന്നതിനാണ് എയർപോർട്ട് സാക്ഷ്യം വഹിച്ചത്. ഈദ് അവധിയിൽ പുണ്യ സ്ഥലം സന്ദർശിച്ച ശേഷം മടങ്ങിയെത്തുന്ന നിരവധി പേരുണ്ട്.

ഒപ്പം വേനൽക്കാല അവധി യാത്രകൾ നടത്താനായി വിവിധ രാജ്യങ്ങളിലേക്ക് പോയവരും രാജ്യത്തേക്ക് മടങ്ങിയെത്തിക്കൊണ്ടിരിക്കുകയാണ്. യാത്രക്കാരുടെ ചലനം സുഗമമാക്കുന്നതിനായി വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന ഏജൻസികളുടെ ഉത്തരവാദിത്തങ്ങൾ വർധിപ്പിച്ചു. വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ മികച്ചതാക്കാൻ ലക്ഷ്യമിട്ടുള്ള ഒരു സമഗ്ര പദ്ധതി തന്നെ സിവിൽ ഏവിയേഷൻ നടപ്പിൽ വരുത്തിയിരുന്നു. ​ഗേറ്റുകളിൽ ജീവനക്കാരുടെ എണ്ണം വർധിപ്പിച്ചും സുരക്ഷാ പരിശോധനയിലുൾപ്പടെ മാറ്റങ്ങൾ വരുത്തിയും യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരമാവധി കുറയ്ക്കുന്നതിനാണ് സിവിൽ ഏവിയേഷൻ ശ്രമിച്ചത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News