ഈ വർഷം ആദ്യപാദത്തിൽ കുവൈറ്റ് ഉപേക്ഷിച്ചത് 60 വയസ് പിന്നിട്ട 4,000 പ്രവാസികൾ

  • 15/07/2022

കുവൈത്ത് സിറ്റി: കുവൈത്തിലെ ലേബർ മാർക്കറ്റിൽ നിന്ന് 60 വയസ് പിന്നിട്ട പ്രവാസികളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. വർക്ക് പെർമിറ്റ് പുതുക്കുന്നതിന് 800 ദിനാറിൽ അധികം ചെലവ് വരുന്ന സാഹചര്യമാണ് ഈ വിഭാ​ഗത്തിലുള്ള പ്രവാസികളെ രാജ്യം വിട്ടുപോകാൻ നിർബന്ധിതരാക്കുന്നത്. ഈ വർഷം ആദ്യപാദത്തിൽ രാജ്യം ഉപേക്ഷിച്ചത് 60 വയസ് പിന്നിട്ട 4,000 പ്രവാസികളാണെന്നാണ് കണക്കുകൾ. സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സും മാൻപവർ അതോറിറ്റിയുമാണ് കണക്കുകൾ പുറത്ത് വിട്ടിട്ടുള്ളത്.

60 വയസ് പിന്നിട്ട എല്ലാത്തരം ജോലികൾ ചെയ്യുന്നവരുടെ വർക്ക് പെർമിറ്റ് പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. വിദ്യാഭ്യാസ യോ​ഗ്യത സർവ്വകലാശ ബിരുദമുള്ളവരെയും ഹൈസ്കൂൾ സർട്ടിഫിക്കേറ്റ് മാത്രമുള്ളവരെയും പ്രതിസന്ധി ബാധിച്ചു. വർക്ക് പെർമിറ്റുകൾ, താമസം, ആരോഗ്യ ഇൻഷുറൻസ് എന്നിവ പുതുക്കുന്നതിനായി 60 വയസ് പിന്നി‌ട്ട സർവ്വകലാശാല ബിരുദമില്ലാത്തവർ വലിയ ഫീസാണ് നൽകേണ്ടി വരുന്നത്. അഡ്മിനിസ്ട്രേറ്റീവ്, സപ്പോർട്ട് സർവ്വീസുകളിൽ ജോലി ചെയ്യുന്നവരാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ എറ്റവും കൂടുതൽ രാജ്യം വിട്ടത്.

ഈ മേഖലയിൽ നിന്ന് മാത്രം 1423 തൊഴിലാളികൾ രാജ്യം ഉപേക്ഷിച്ചു. നിർമ്മാണ മേഖലയ്ക്ക് നഷ്ടമായത് 792 തൊഴിലാളികളെയാണ്. കൃഷി, വനം, മത്സ്യബന്ധനം എന്നീ മേഖലകളിൽ നിന്ന് 739 തൊഴിലാളികളെ ജോലി ഉപേക്ഷിച്ചു. അക്കമോഡേഷൻ ആൻഡ് ഫുഡ് സർവ്വീസസ് വിഭാ​ഗത്തിൽ നിന്ന് 257 പേരും ഉത്പാദന മേഖലയിൽ നിന്ന് 103 പേരും രാജ്യം വിട്ടതായാണ് കണക്കുകൾ. 60 വയസ് പിന്നിടാത്ത തൊഴിലാളികളുടെ എണ്ണത്തിൽ വർധനവുണ്ടായെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News