നടുറോഡിൽ കുവൈത്തി പൗരനെയും ഭാര്യയെയും കുത്തിപരിക്കേൽപ്പിച്ച് യുവാവ്

  • 15/07/2022

കുവൈത്ത് സിറ്റി: നടുറോഡിൽ കുവൈത്തി പൗരനെയും ഭാര്യയെയും കുത്തിപരിക്കേൽപ്പിച്ച യുവാവിനെ പിടികൂടുന്നതിനുള്ള അന്വേഷണം ഊർജിതപ്പെടുത്തി ഹവല്ലി  ​ഗവർണറേറ്റിലെ ഇൻവെസ്റ്റി​ഗേഷൻ വിഭാ​ഗം. സാൽമിയ പ്രദേശത്തെ പൊതു വഴിയിൽ വച്ചാണ് യുവാവ് കുവൈത്തി പൗരനെയും ഭാര്യയെയും ആക്രമിച്ചത്. തന്റെ ഭാര്യയോട് മോശമായി പെരുമാറിയതോടെ യുവാവും കുവൈത്തി പൗരനും തമ്മിൽ വാക്കുത്തർക്കം ഉണ്ടാവുകയായിരുന്നു. ഇതിനിടെ യുവാവ് കത്തിയെടുത്ത് ഇരുവരെയും ആക്രമിച്ചു.

കുവൈത്തി പൗരനെയും ഭാര്യയെയും കുത്തിപരിക്കേൽപ്പിച്ച ശേഷം യുവാവ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുവൈത്തി പൗരന്റെും ഭാര്യയയുടെയും ആരോ​ഗ്യ നില തൃപ്തികരമാണ്. കുവൈത്തി പൗരൻ നൽകിയ വിവരങ്ങൾ പ്രകാരം യുവാവിനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് അധികൃതർ. യുവാവ് കുവൈത്തി പൗരനെയും ഭാര്യയെയും ആക്രമിച്ച ദൃശ്യങ്ങൾ സോഷ്യൽ മീഡിയിയിൽ പ്രചരിക്കുന്നുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News