നാല് വിദേശ കറൻസികൾക്കെതിരെ കുവൈത്തി ദിനാറിന്റെ വിനിമയനിരക്ക് ഉയർന്നു

  • 15/07/2022

കുവൈത്ത് സിറ്റി: കുവൈത്തി ദിനാറിന്റെ വിനിമയനിരക്ക് നാല് വിദേശ കറൻസികൾക്കെതിരെ ഇന്നലെ ഉയർന്ന നിലയിലെത്തി. യൂറോയ്ക്കെതിരെ 1.5 ശതമാനം ഉയർന്ന് 308.816 ഫിൽസിലാണ് എത്തിയിട്ടുള്ളത്. യൂറോയ്‌ക്കെതിരായ ദിനാറിന്റെ ഏറ്റവും ഉയർന്ന നിലയാണിത്. തുടർച്ചയായ ഊർജ പ്രതിസന്ധിയുടെ സാഹചര്യത്തിൽ യൂറോ മേഖലയിൽ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള കടുത്ത ഭയമാണ് ഉടലെടുത്തിരിക്കുന്നത്. ഇതോടെ ആഗോളതലത്തിൽ ഡോളറിനെതിരെയും യൂറോയക്ക് കുത്തനെ ഇടിവ് സംഭവിച്ചിട്ടുണ്ട്. 

ജാപ്പനീസ് യെനിനെതിരായും ദിനാറിന്റെ വിനിമയ നിരക്ക് ഉയർന്നിട്ടുണ്ട്. 1.53 ശതമാനം വർധന രേഖപ്പെടുത്തി 2.204 ഫിൽസിലാണ് എത്തി നിൽക്കുന്നത്. സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തിന്റെ കണക്കുകൾ പ്രകാരം ഏറ്റവും ഉയർന്ന നിരക്കാണിത്. എന്നാൽ, ഡോളറിന് എതിരായ കുവൈത്തി ദിനാറിന്റെ വിനിമയ നിരക്ക് ഇടിഞ്ഞിട്ടുണ്ട്. 0.16 ശതമാനത്തിന് ഇടിവാണ് വന്നിട്ടുള്ളത്. ​ഗ്രീൻ കറൻസിക്കെതിരെ കഴിഞ്ഞ ജൂണിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്കാണ് കുവൈത്തി ദിനാർ എത്തിയിട്ടുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News