കുവൈത്തിൽ താപനില ഉയരാൻ സാധ്യത; കാലാവസ്ഥ മുന്നറിയിപ്പ് ഇങ്ങനെ

  • 15/07/2022

കുവൈത്ത് സിറ്റി: അറേബ്യൻ പെനിൻസുലയുടെ വടക്കുകിഴക്കൻ മേഖലയിൽ അടുത്ത മൂന്ന് ദിവസങ്ങളിൽ വടക്കും വടക്കുകിഴക്കൻ ഭാഗങ്ങളിൽ കാറ്റ് വീശുന്നത് തുടരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ചൂട് കൂടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദ​ഗ്ധൻ ആദെൽ അൽ മർസൂസ് പറഞ്ഞു. 48 മുതൽ 50 ഡി​ഗ്രി സെൽഷ്യസ് വരെ രാജ്യത്ത് താപനില ഉയരാനുള്ള സാധ്യതകളാണ് പ്രവചിച്ചിട്ടുള്ളത്. ഒപ്പം അന്തരീക്ഷത്തിൽ ഈർപ്പം വർദ്ധിക്കുകയും ചെയ്യും.

70 മുതൽ 80 ശതമാനം വരെ  അന്തരീക്ഷത്തിൽ ഈർപ്പം കൂടാനുള്ള സാധ്യതയാണ് ഉള്ളത്. വൈകുന്നേരങ്ങളിൽ പ്രത്യേകിച്ച്, സൂര്യൻ അസ്തമിച്ച് കഴിഞ്ഞ തീരമേഖലകളിൽ അന്തരീക്ഷത്തിൽ ഈർപ്പം കൂടാൻ സാധ്യതയുണ്ട്. ഓ​ഗസ്റ്റ് 24 വരെ ഇത്തരത്തിൽ താപനില വർധിക്കുന്ന കാലാവസ്ഥയാണ് രാജ്യത്ത് പ്രവചിക്കപ്പെട്ടിട്ടുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News