കുവൈത്തിലെ ചിക്കൻ പ്രതിസന്ധി; കോംപറ്റീഷൻ പ്രൊട്ടക്ഷൻ അതോറിറ്റി അന്വേഷിക്കുന്നു

  • 15/07/2022

കുവൈത്ത് സിറ്റി: രണ്ട് മാസം മുമ്പുണ്ടായ ചിക്കൻ ക്ഷാമ പ്രതിസന്ധിയെത്തുടർന്ന് വിതരണ ശാഖകളുമായി കരാറിലേർപ്പെട്ട കോഴിവളർത്തൽ കമ്പനികളുടെ ഫയലുകളും വ്യവസ്ഥകളും വാണിജ്യ മന്ത്രിയുടെ മേൽനോട്ടത്തിലുള്ള കോംപറ്റീഷൻ പ്രൊട്ടക്ഷൻഅതോറിറ്റി പരിശോധിക്കുന്നു. മത്സര സ്വാതന്ത്ര്യം സംരക്ഷിക്കാനും സമ്പ്രദായങ്ങൾ തടയാനുമാണ് അതോറിറ്റി ലക്ഷ്യമിടുന്നത്.  ഉപഭോക്താവിന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനും മേഖലയിലെ ബാധിക്കുന്ന കുത്തക സമ്പ്രദായങ്ങൾ തടയുകയും അതോറിറ്റിയുടെ ലക്ഷ്യങ്ങളാണ്. 

ചില സബ്‌സിഡിയുള്ള ഭക്ഷ്യവസ്തുക്കളിൽ പ്രതിമാസ അർഹത ലഭിക്കാതെ രണ്ട് മാസമായി ഉപഭോക്താക്കൾ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ഈ കാലയളവിലുണ്ടായ പ്രതിസന്ധിക്ക് പിന്നിലെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്താൻ ഏജൻസി കമ്പനികളുടെ ഉടമകളെ വിളിക്കാൻ തുടങ്ങിയിട്ടുണ്ട്. കോഴി ദൗർലഭ്യത്തിന്റെ കാലത്ത് മുൻ വിലയിൽ നിന്ന് വ്യത്യസ്തമായി ഉയർന്ന വിലയിൽ വിൽപ്പന നടത്തിയത് സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കിയിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News