ജോര്‍ജിയയില്‍ കാണാതായ കുവൈത്തി പെണ്‍കുട്ടിയെ സുരക്ഷാ അധികൃതർ കണ്ടെത്തി

  • 16/07/2022

കുവൈത്ത് സിറ്റി: ജോര്‍ജിയയില്‍ കാണാതായ കുവൈത്തി പെണ്‍കുട്ടിയെ ജോര്‍ജിയയിലെ സുരക്ഷാ അധികൃതർ കണ്ടെത്തി. പെണ്‍കുട്ടിക്കായി അന്വേഷണം ഊര്‍ജിതപ്പെടുത്തുന്നതിനായി  റൊമാനിയയിലുള്ള കുവൈത്ത് എംബസി വഴി വിദേശകാര്യ മന്ത്രാലയം നിരന്തരം ജോര്‍ജിയയിലെ സുരക്ഷാ അധികൃതരുമായി ബന്ധപ്പെട്ടിരുന്നു . റൊമാനിയയിലെ കുവൈറ്റ് എംബസിക്കാണ് ജോര്‍ജിയയിലെ ചുമതലയുമുള്ളത്. 

പെണ്‍കുട്ടി താമസിക്കുന്ന സ്ഥലത്തെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് അന്വേഷണം നടത്തിയത് . ഒരു കഫേയില്‍ നിന്ന് പെണ്‍കുട്ടി ഇറങ്ങി പോകുന്ന ദൃശ്യങ്ങളാണ് ഉള്ളത്. തുടർന്ന് നടത്തിയ അന്യോഷണത്തിലാണ് പെൺകുട്ടിയെ ജോർജിയൻ പോലീസ് കണ്ടെത്തിയത്. കുടുംബത്തിന് കൈമാറുന്നതിന് മുമ്പ് പതിവ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പെൺകുട്ടി ഇപ്പോൾ പോലീസ് സ്റ്റേഷനിലാണെന്ന് വൃത്തങ്ങൾ  പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News