കുവൈത്തിൽ സുബൈദി മത്സ്യബന്ധ സീസൺ ഇന്ന് തുടങ്ങും

  • 16/07/2022

കുവൈത്ത് സിറ്റി: ട്രോളിം​ഗ് നിരോധന കാലയളവ് അവസാനിച്ചതിന് ശേഷം കുവൈത്ത് സമുദ്രാതിർത്തിയിൽ സുബൈദി മത്സ്യങ്ങളുടെ മത്സ്യബന്ധന സീസണിന് ഇന്ന് തുടക്കമാകുമെന്ന് കുവൈത്തി ഫെഡറേഷൻ ഓഫ് ഫിഷർമാൻ തലവൻ ഹാഹെർ അൽ സുവൈയാൻ അറിയിച്ചു. കാലാനുസൃതമായി മത്സ്യബന്ധനം തടയാനുള്ള തീരുമാനം മത്സ്യസമ്പത്തിനെ സംരക്ഷിക്കാനും വികസിപ്പിക്കാനും സുബൈദി മത്സ്യങ്ങളുടെ പ്രജനനത്തിന് മതിയായ അവസരവും സമയവും നൽകാനും ലക്ഷ്യമിട്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 

മത്സ്യസമ്പത്തിനെ വംശനാശത്തിൽ നിന്ന് സംരക്ഷിക്കുന്നതിന് മത്സ്യബന്ധനത്തെ നിയന്ത്രിക്കുന്ന നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഓർമ്മിപ്പിച്ചു. ദേശീയ സമ്പദ്‌വ്യവസ്ഥയുടെ ശക്തമായ സ്തംഭമെന്ന നിലയിൽ ഭക്ഷ്യസുരക്ഷയും മത്സ്യവിഭവങ്ങളുടെ സുസ്ഥിരതയും ഉറപ്പാക്കുന്നതിന് മത്സ്യമേഖലയ്ക്ക് നൽകുന്ന പിന്തുണ പുനഃപരിശോധിക്കണമെന്ന് അൽ സുവൈയാൻ ആവശ്യപ്പെട്ടു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News