പ്രവാസികള്‍ക്ക് ഏറ്റവും മികച്ച രാജ്യം; ഗള്‍ഫ് രാജ്യങ്ങളില്‍ കുവൈത്ത് വളരെ പിന്നില്‍

  • 16/07/2022

കുവൈത്ത് സിറ്റി: പ്രവാസികള്‍ക്ക് ഏറ്റവും മികച്ചതായ രാജ്യങ്ങളുടെ പട്ടികയില്‍ ഗള്‍ഫില്‍ ഏറ്റവും പിന്നിലായി കുവൈത്ത്. ഗള്‍ഫിലും അറബ് രാജ്യങ്ങളിലും ഏറ്റവും മുന്നില്‍ യുഎഇയാണ്. രണ്ടാമത് ഒമാനാണുള്ളത്. ജര്‍മന്‍ ഇന്‍റന്‍നേഷന്‍സ് നെറ്റ്‍വര്‍ക്കാണ് ഈ വര്‍ഷത്തെ പട്ടിക തയാറാക്കിയത്. അവരുടെ രാജ്യത്തിന് പുറത്തുള്ള പ്രവാസികളുടെ ജീവിതം നിരീക്ഷിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. 

പ്രാദേശികമായി ഒന്നാമത് എത്തിയ യുഎഇ ആഗോള തലത്തില്‍ ആറാം സ്ഥാനത്താണ്. ആഗോള തലത്തില്‍ ആദ്യ പത്തില്‍ ഇടം നേടിയ ഏക ഗള്‍ഫ് രാജ്യവും യുഎഇയാണ്. അറബ് ലോകത്തും ഗള്‍ഫിലും രണ്ടാം സ്ഥാനത്തുള്ള ഒമാന്‍ ആഗോള തലത്തില്‍ 12-ാം സ്ഥാനത്താണ്. അറബ്, ഗള്‍ഫ് തലങ്ങളില്‍ ബഹറൈന്‍ മൂന്നാം സ്ഥാനത്തും ഖത്തര്‍ നാലാമതുമാണ്. പിന്നാലെ എത്തിയ സൗദിയും കഴിഞ്ഞാണ് കുവൈത്തിന് സ്ഥാനം നേടാനായത്. 

ആഗോള തലത്തിലും കുവൈത്ത് വളരെ പിന്നില്‍ തന്നെയാണ്. ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നായി 12,000 പേരില്‍ സര്‍വ്വേ നടത്തിയാണ് പട്ടിക തയാറാക്കിയത്. പ്രവാസികളുടെ ജീവിതനിലവാരത്തിലുള്ള സംതൃപ്തി, വിദേശത്ത് സ്ഥിരതാമസമാക്കുന്നതിനും ജോലി ചെയ്യുന്നതിനുമുള്ള എളുപ്പം, അവർ താമസിക്കുന്ന രാജ്യത്ത് ലഭിക്കുന്ന സാമ്പത്തിക മുന്നേറ്റങ്ങള്‍ തുടങ്ങിയവ പരിശോധിച്ചാണ് പട്ടിക തയാറാക്കിയിട്ടുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News