കുവൈത്ത് വിമാനത്താവളത്തിലെ തിരക്ക് വര്‍ധിച്ചു; പ്രതിദിനം തിരികെയെത്തുന്നത് 30,000 യാത്രക്കാര്‍

  • 17/07/2022

കുവൈത്ത് സിറ്റി: രാജ്യത്ത് പുറത്ത് ഈദ് അവധി ആഘോഷിക്കാന്‍ പോയവര്‍ വന്‍ തോതില്‍ തിരിച്ചെത്താന്‍ തുടങ്ങിയതോടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഏജന്‍സികള്‍. വിവിധ രാജ്യങ്ങളിലേക്ക് അവധി ആഘോഷിച്ച ശേഷം പ്രതിദിനം രാജ്യത്തേക്ക് തിരികെയെത്തുന്നത് 30,000ത്തില്‍ അധികം പേരാണ്. കെയ്റോയില്‍ നിന്നും അലക്സാണ്ട്രിയയില്‍ നിന്നുമാണ് ഏറ്റവുമധികം വിമാനങ്ങള്‍ കുവൈത്തിലെത്തിയത്, 18 സര്‍വ്വീസുകള്‍. ഇസ്താംബുളില്‍ നിന്ന് 17 വിമാനങ്ങളെത്തി.

ദുബൈയില്‍ നിന്ന് 12 വിമാനങ്ങളാണ് കുവൈത്തിലേക്ക് എത്തിയത്. വിമാനങ്ങൾ ഇരട്ടിയാക്കിയിട്ടും സുരക്ഷാ സാന്നിധ്യം വർധിച്ചിട്ടും തിരക്ക് നേരിടാനും നടപടിക്രമങ്ങൾ വേഗത്തിലും സുഗമമായും പൂർത്തിയാക്കാനും വിമാനത്താവളത്തിലെ ജീവനക്കാർ ആവശ്യമായ നടപടികൾ സ്വീകരിച്ചുവെന്ന് വൃത്തങ്ങള്‍ പറഞ്ഞു. വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടൽ, എത്തിച്ചേരല്‍ എന്നിവയുടെ സൂക്ഷ്മപരിശോധന, ബാഗേജ് പരിശോധന എന്നിവ കര്‍ശനമായി നടപ്പാക്കുന്നതിനൊപ്പം യാത്രക്കാര്‍ക്ക് ഒരു ബുദ്ധിമുട്ടും വരാത്ത തരത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News