കുവൈത്തിലെ കാന്‍സര്‍ മരുന്ന് ക്ഷാമം; 70 ശതമാനം പ്രശ്നവും പരിഹരിച്ചു

  • 17/07/2022

കുവൈത്ത് സിറ്റി: രാജ്യത്ത് ഗുരുതരമായ മാറിയ കാന്‍സര്‍ മരുന്ന് ക്ഷാമം 70 ശതമാനവും പരിഹരിച്ചതായി ആരോഗ്യ മന്ത്രാലയം. മരുന്നുകളുടെയും മെഡിക്കൽ സപ്ലൈകളുടെയും തന്ത്രപ്രധാനമായ ശേഖരം ശക്തിപ്പെടുത്തുന്നതിന് ഊന്നൽ നൽകുമെന്ന് ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അല്‍ സൈദ് പറഞ്ഞിരുന്നു. കാൻസർ രോഗികൾക്ക് നൽകുന്ന ചികിത്സാ സേവനങ്ങളും വൈദ്യ പരിചരണവും വികസിപ്പിക്കുന്നതിലും രോഗവുമായി ബന്ധപ്പെട്ട മരുന്നുകളുടെ വരവ് ത്വരിതപ്പെടുത്തുന്നതിലും തുടര്‍ പ്രവര്‍ത്തനം നടത്തുകയാണെന്ന് ആരോഗ്യ മന്ത്രാലയം വൃത്തങ്ങള്‍ പറഞ്ഞു.

വിദഗ്ധ കേന്ദ്രങ്ങളിലെ ചില കാൻസർ മരുന്നുകളുടെ ദൗർലഭ്യത്തിന്റെ 70 ശതമാനം പ്രശ്നവും പരിഹരിക്കാൻ മന്ത്രാലയത്തിന് കഴിഞ്ഞു. കാന്‍സര്‍ രോഗികൾക്കായി ദൗര്‍ലഭ്യമുള്ള മരുന്നുകള്‍ക്ക് പകരം അതേ നിലവാരത്തിലുള്ള മറ്റു മരുന്നുകള്‍ വിതരണം ചെയ്യാൻ മന്ത്രാലയം തയാറെടുക്കുകയാണ്. കൂടാതെ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്കുള്ള മറ്റ് മരുന്നുകളുടെ ദൗര്‍ലഭ്യത്തിന് കാരണമാകുന്ന തടസങ്ങള്‍ പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങളും ആരോഗ്യ മന്ത്രാലയം നടത്തുന്നുണ്ട്. ഹൈപ്പർടെൻഷൻ രോഗികൾക്ക് പ്രത്യേകമായി നൽകുന്ന മരുന്നുകളുടെ വിതരണത്തിലും ഇടപെടല്‍ നടത്തുന്നുണ്ടെന്ന് ആരോഗ്യ വിഭാഗം വൃത്തങ്ങള്‍ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News