കുവൈത്തിലേക്ക് പോകുന്ന ഗാര്‍ഹിക തൊഴിലാളികളുടെ പ്രായം 24 ആക്കി ഉയര്‍ത്തി ഫിലിപ്പിയന്‍സ്

  • 17/07/2022

കുവൈത്ത് സിറ്റി: രാജ്യത്തിന് പുറത്ത് ജോലി ചെയ്യാന്‍ സാധിക്കുന്ന ഗാര്‍ഹിക തൊഴിലാളികളുടെ പ്രായം 24 ആക്കി ഉയര്‍ത്തി ഫിലിപ്പിയന്‍സ്. മനുഷ്യക്കടത്തില്‍ നിന്ന് പൗരന്മാരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് നടപടി. കുവൈത്തിലേക്കും മറ്റ് രാജ്യങ്ങളിലേക്കും പോകുന്ന ഫിലിപ്പിനോ ഗാര്‍ഹിക തൊഴിലാളികളില്‍ ഉടന്‍ ഈ തീരുമാനം ബാധകമാക്കും. ഗാര്‍ഹിക തൊഴിലാളികളുടെ കുറഞ്ഞ പ്രായത്തിന് മാറ്റം വരുത്തിയ നടപടി കുവൈത്തിലേക്കുള്ള റിക്രൂട്ട്മെന്‍റിനെ ബാധിക്കില്ലെന്ന് ഡൊമസ്റ്റിക്ക് ലേബര്‍ അഫയേഴ്സ് വിദഗ്ധന്‍ ബാസ്സം അല്‍ ഷമ്മാരി പറഞ്ഞു.

തൊഴിൽ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങൾ പ്രയോഗിക്കാൻ ആഗ്രഹിക്കുന്ന വ്യവസ്ഥകൾ കുവൈത്ത് പാലിക്കും. ഗാര്‍ഹിക തൊഴിൽ വിപണിയുടെ പൊതു സാഹചര്യം രാജ്യത്ത് സുസ്ഥിരമാണ്. പുതിയ നിരവധി കരാറുകള്‍ ഒപ്പിടുന്നുണ്ട്. എന്നാല്‍, വാണിജ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ള 890 ദിനാര്‍ എന്ന വ്യവസ്ഥ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. വിമാന ടിക്കറ്റ് ഉള്‍പ്പെടെയുള്ളവ നല്‍കുമ്പോള്‍ ചെലവ് ഇതിനേക്കാള്‍ ഉയരുകയാണ്. ഫിലിപ്പിയന്‍സില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റിന് മാത്രം 275 മുതല്‍ 295 ദിനാര്‍ ചെലവാകുന്നുണ്ടെന്നും അല്‍ ഷമ്മാരി കൂട്ടിച്ചേര്‍ത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News