കുട്ടികൾ വാഹനമോടിക്കുന്ന കേസുകൾ കൂടുന്നു ; മുന്നറിയിപ്പ് നല്‍കി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

  • 17/07/2022

കുവൈത്ത് സിറ്റി: രാജ്യത്ത് ട്രാഫിക്ക് നിയമലംഘനങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പ് നല്‍കി ആഭ്യന്തര മന്ത്രാലയം. ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാത്ത പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിക്കുന്നതിന് പിടിക്കപ്പെടുന്ന കേസുകള്‍ വര്‍ധിച്ചതോടെയാണ് കര്‍ശന നടപടികളുണ്ടാകുമെന്ന് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. 

ഈ വര്‍ഷം ആദ്യം മുതല്‍ ജൂലൈ ആദ്യ ആഴ്ച വരെ മാത്രം വാഹനം ഓടിച്ച 732 ജുവനൈലുകളാണ് പിടിക്കപ്പെട്ടത്. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിന് പബ്ലിക്ക് പ്രോസിക്യൂഷനിലേക്ക് റഫര്‍ ചെയ്തിട്ടുണ്ട്. ആഴ്ചയില്‍ ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാത്ത 50 ജുവനൈലുകളാണ് ശരാശരി പിടിയിലാകുന്നത്. ജൂണിലാണ് ഏറ്റവും കൂടുതലെന്നും മന്ത്രാലയം അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News