കുവൈത്തിലെ തൊഴില്‍ വിപണയിലെ 22 ശതമാനം പേര്‍ അവിവാഹിതരാണെന്ന് റിപ്പോര്‍ട്ട്

  • 17/07/2022

കുവൈത്ത് സിറ്റി: രാജ്യത്തെ പൗരന്മാരും താമസക്കാരുമായി 21.6 ശതമാനം പേര്‍ അവിവാഹിതരാണെന്ന് ലേബര്‍ മാര്‍ക്കറ്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിന്‍റെ റിപ്പോര്‍ട്ട്. അതായത് പൊതു, സ്വകാര്യ മേഖലകളിലായി ജോലി ചെയ്യുന്ന 1.9 മില്യണ്‍ തൊഴിലാളികളില്‍ 399,000 പേരാണ് അവിവാഹിതര്‍. ഈ വര്‍ഷം ആദ്യ പാദത്തിലെ കണക്കുകളാണ് റിപ്പോര്‍ട്ടിലുള്ളത്. അവിവാഹിതയായ 37,454 കുവൈത്തി സ്ത്രീകളാണ് സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നത്. എന്നാല്‍, സ്വകാര്യ മേഖലയില്‍ അവിവാഹിതയായ കുവൈത്തി സ്ത്രീകളുടെ എണ്ണം കുറവാണ്. 19.9 ശതമാനം മാത്രമാണിത്.

സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന കുവൈത്തികളല്ലാത്ത പുരുഷന്മാരുടെ എണ്ണം 248,720 ആണ്. മൂന്ന് മാസത്തിനുള്ളിൽ ഏകദേശം 5,000 പേർ കുറഞ്ഞതിനാൽ തൊഴില്‍ വിപണിയിലെ മൊത്തം വിവാഹിതരായ തൊഴിലാളികളുടെ എണ്ണത്തിലെ കുറവ് റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. അവിവാഹിതരായ തൊഴിലാളികളുടെ ശതമാനത്തിൽ ഏകദേശം 8,000ത്തിന്‍റെ വര്‍ധനയാണ് വന്നിട്ടുള്ളത്. വിവിധ മേഖലകളിലെ തൊഴിലാളികൾക്കിടയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിവാഹമോചനക്കേസുകളുടെ എണ്ണത്തിൽ മൂന്ന് മാസത്തിനിടെ വര്‍ധനയുണ്ടായിട്ടുണ്ട്. ഇക്കാലയളവില്‍ 69 വിവാഹമോചന കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News