പണം ആവശ്യപ്പെട്ടുള്ള വ്യാജ സന്ദേശങ്ങൾ; മുന്നറിയിപ്പ് നൽകി കുവൈറ്റ് ആരോ​ഗ്യ മന്ത്രാലയം

  • 17/07/2022

കുവൈത്ത് സിറ്റി: മന്ത്രാലയത്തിന്റെ പേരിൽ പണം ആവശ്യപ്പെട്ട് ചിലർക്ക് വന്ന സന്ദേശങ്ങൾ വ്യാജമാണെന്ന് ആരോ​ഗ്യ  മന്ത്രാലയം അറിയിച്ചു. പണം ആവശ്യപ്പെട്ടുള്ള ഇത്തരം സന്ദേശങ്ങളൊന്നും മന്ത്രാലയം അയച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ കൈമാറുന്നതിന് പണം ആവശ്യപ്പെട്ടാണ് ചിലർക്ക് സന്ദേശം ലഭിച്ചത്. ഇത്തരം സന്ദേശങ്ങൾ അവ​ഗണിക്കണമെന്നും തട്ടിപ്പിൽ വീഴരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News