രണ്ടാം തവണയും വിജയകരമായി നീറ്റ് പരീക്ഷ പൂർത്തിയാക്കി കുവൈത്ത്

  • 17/07/2022

കുവൈത്ത് സിറ്റി: തുടർച്ചയായ രണ്ടാം വർഷത്തിലും വിജയകരമായി നീറ്റ് പരീക്ഷ നടത്തി കുവൈത്ത്. നാഷണൽ ടെസ്റ്റിം​ഗ് ഏജൻസിയുടെ എല്ലാ മാർ​ഗനിർദേശങ്ങളും പാലിച്ചാണ് കുവൈത്തിൽ നീറ്റ് പരീക്ഷ നടന്നത്. ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വച്ചായിരുന്നു പരീക്ഷ. ഇന്ത്യക്ക് പുറത്ത് ആദ്യമായി കഴിഞ്ഞ വർഷമാണ് കേന്ദ്ര സർക്കാർ നീറ്റ് പരീക്ഷ കേന്ദ്രം അനുവദിച്ചത്. ആ നേട്ടം സ്വന്തമാക്കാൻ കുവൈത്തിന് സാധിച്ചിരുന്നു. 2021ൽ ഇന്ത്യൻ എംബസിയിൽ തന്നെ പരീക്ഷ നിരവധി ഇന്ത്യൻ വിദ്യാർത്ഥിക്ക് ​ഗുണകരമായി മാറിയിരുന്നു.

ഇന്ത്യൻ സ്ഥാനപതി സിബി ജോർജിന്റെ നേതൃത്വത്തിലാണ് പരീക്ഷക്കായുള്ള ഒരുക്കങ്ങളെല്ലാം നടന്നത്. രാജ്യത്ത് മികച്ച രീതിയിൽ നീറ്റ് പരീക്ഷ രണ്ടാം തവണയും സംഘടിപ്പിക്കുന്നതിൽ ഒപ്പം നിന്ന എല്ലാവർക്കും കുവൈത്തിലെ ഇന്ത്യൻ എംബസി നന്ദി അറിയിച്ചു. കുവൈത്തിന് പരീക്ഷ സെന്റർ അനുവദിച്ചതിന് പ്രധാനമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്ക് എംബസി നന്ദി പറഞ്ഞു. ഇത്തവണ കുവൈത്തിൽ നടന്ന പരീക്ഷയിൽ പങ്കെടുത്തത് 300 വിദ്യാർത്ഥികളാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News