അഹമ്മദി ആരോ​ഗ്യ ഗവര്ണറേറ്റിൽ ആകെ റിപ്പോർട്ട് ചെയ്തത് 205,000 കൊവിഡ് കേസുകൾ

  • 17/07/2022

കുവൈത്ത് സിറ്റി: മഹാമാരിയുടെ തുടക്കം മുതലുള്ള കണക്കുകൾ പ്രകാരം മേഖലയിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 205,024 കൊവിഡ് കേസുകളാണെന്ന് അൽ അഹമ്മദി അഹമ്മദി ഹെൽത്ത് ഡിസ്ട്രിക്റ്റ് ഡയറക്ടർ ഡോ, അഹമ്മദ് അൽ ഷാറ്റി അറിയിച്ചു. ജൂൺ 30 വരെയുള്ള കണക്കാണിത്. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ 32 ശതമാനമാണ് അഹമ്മദി ആരോ​ഗ്യ ജില്ലയിലേത്. മേഖലയിലെ കൊവിഡ് സാഹചര്യങ്ങളും ആരോ​ഗ്യ അവസ്ഥകളും നിരന്തരം നിരീക്ഷിക്കുകയും വിലയിരുത്തകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‌മഹാമാരിയുടെ തുടക്കം മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ മഹബൗല, മൻ​ഗാഫ്, ഫഹാഹീൽ പ്രദേശങ്ങളിലാണ് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ, അൽ ഖൈറൻ, ഫുനൈറ്റീസ്, അൽ മസൈയ്ൽ, അബു ഫത്തീറ, അൽ അദാൻ, അൽ അഖീല, മുബാറക് അൽ കബീർ, അൽ ഖുറൈൻ എന്നിവിടങ്ങളിലാണ് ഏറ്റവും ഇൻസെഡൻസ് നിരക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടത്. സ്കൂൾ വിദ്യാർത്ഥികൾ,  വിദ്യാഭ്യാസ മേഖലയിലെ സ്റ്റാഫുകൾ, അഡ്മിനിസ്റ്റേഴ്സ് എന്നിവരുടെ ഇടയിൽ 3,350 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്നും അദ്ദേഹം അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News