സാൽമിയയിൽ പരിശോധന; വ്യാജ ഉത്പന്നങ്ങൾ പിടിച്ചെടുത്ത് വാണിജ്യ മന്ത്രാലയം

  • 17/07/2022

കുവൈത്ത് സിറ്റി: സാൽമിയ പ്രദേശത്ത് നടത്തിയ പരിശോധനകളിൽ വ്യാജ ഉത്പന്നങ്ങൾ പിടിച്ചെടുത്തതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര കമ്പനികളുടെ വ്യാജ മുദ്രകൾ ഉപയോ​ഗിച്ച് വിൽപ്പന നടത്തിയിരുന്ന വസ്ത്രങ്ങൾ, ഷൂകൾ ലെതർ ഉത്പന്നങ്ങൾ തുടങ്ങിയവയാണ് പിടിച്ചെടുത്തിട്ടുള്ളത്. വ്യാജ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുകയും വിൽക്കുകയും ചെയ്ത സ്റ്റോറുകൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. മന്ത്രാലയത്തിന്റെ എമർജൻസി ടീമാണ് പരിശോധനകൾ നടത്തിയതും വ്യാജ ഉത്പന്നങ്ങൾ പിടിച്ചെടുത്തതും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News