കുവൈത്തിൽ കൊവിഡ് കേസുകള്‍ കൂടുന്നതിനിടെ വാക്സിനേഷന്‍ കേന്ദ്രത്തില്‍ തിരക്ക് കൂടി

  • 18/07/2022

കുവൈത്ത് സിറ്റി: ഈദ് അല്‍ അദ്ഹ അവധി അവസാനിച്ചതോടെ മിഷ്റഫിലെ കുവൈത്ത് വാക്സിനേഷന്‍ കേന്ദ്രത്തില്‍ തിരക്ക് കൂടി. രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വാക്സിനേഷന്‍ കേന്ദ്രത്തില്‍ തിരക്ക് വര്‍ധിച്ചതെന്നുള്ളതാണ് ശ്രദ്ധേയം. 

അതേസമയം, രാജ്യത്തെ ആരോഗ്യ അവസ്ഥയില്‍ ആശങ്ക വേണ്ടെന്നും കൊവിഡ് സാഹചര്യം മെച്ചപ്പെട്ട നിലയിലാണെന്നും അധികൃതര്‍ ഉറപ്പ് നല്‍കി. മുന്‍കരുതല്‍ തുടരണമെന്നും ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിച്ച് പ്രതിരോധം ഉറപ്പ് വരുത്തണമെന്നും അധികൃതര്‍ വീണ്ടും ഓര്‍മ്മിപ്പിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News