ഈദ് അവധിക്ക് ശേഷവും കുവൈത്തിൽനിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് ഉയര്‍ന്ന നിലയില്‍ തുടരുന്നു

  • 18/07/2022

കുവൈത്ത് സിറ്റി: ഈദ് അല്‍ അദ്ഹ അവധിയും വേനല്‍ക്കാല അവധിക്കാലവും അവസാനിച്ച ശേഷവും വിമാന ടിക്കറ്റ് നിരക്ക് ഉയര്‍ന്ന നിലയില്‍ തുടരുന്നു. പൗരന്മാരുടെയും താമസക്കാരുടെയും യാത്രാ ആവശ്യകത ഉയര്‍ന്ന രീതിയില്‍ തന്നെ തുടരുന്നതിനാലാണ് ടിക്കറ്റ് നിരക്ക് കുറയാത്തതെന്ന് ബാഷ് ഏവിയേഷന്‍ കമ്പനി ഫോര്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഡിമാന്‍ഡ് ഉയര്‍ന്ന നിലക്കുന്ന സാഹചര്യത്തില്‍ കുവൈത്തില്‍ നിന്ന് ചില ഇഷ്ടപ്പെട്ട സ്ഥലങ്ങളിലേക്കുള്ള വിമാന ടിക്കറ്റുകളുടെ നിരക്കില്‍ 200 ശതമാനം വരെ വർധനവാണ് ഉണ്ടായിട്ടുള്ളത്.

തുര്‍ക്കി, ഈജിപ്ത്, ലണ്ടന്‍, ബാക്കു, മാല്‍ഡീവ്സ് തുടങ്ങിയവയാണ് ഇപ്പോള്‍ ഏറ്റവും അധികം ഡിമാന്‍ഡുള്ള ഡെസ്റ്റിനേഷനുകള്‍. ഈദ് അവധിക്ക് ശേഷം ആ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള റൗണ്ട് ട്രിപ്പ് ചെലവ് വളരെ ഉയര്‍ന്ന നിലയിലാണ്. കുവൈത്തില്‍ നിന്ന് ചില ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള നിരക്ക് ഉയർന്നതല്ല. പക്ഷേ, മടക്ക ടിക്കറ്റുകളുടെ ചെലവ് വളരെ കൂടുതലാണ്. ലണ്ടനിലേക്ക് പോയി തിരികെ വരുന്നതിനുള്ള ടിക്കറ്റ് നിരക്ക് 390 കുവൈത്തി ദിനാര്‍ ആണ്. പക്ഷേ, അങ്ങോട്ടേയ്ക്ക് മാത്രം യാത്ര ചെയ്യുന്നതിനുള്ള നിരക്ക് 100 ദിനാര്‍ മാത്രമാണ്. മറ്റു രാജ്യങ്ങളിലേക്ക് അവസ്ഥയും ഇതിന് സമാനം തന്നെയാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News