ഈദ് അവധി കഴിഞ്ഞ ആദ്യ ദിനത്തില്‍ കുവൈത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഹാജര്‍ നില 55 ശതമാനം മാത്രം

  • 18/07/2022

കുവൈത്ത് സിറ്റി: ഈദ് അല്‍ അദ്ഹ അവധിക്ക് ശേഷമുള്ള ആദ്യ പ്രവര്‍ത്തി ദിനത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഹാജര്‍ നില 55 ശതമാനം മാത്രം. പതിവിനു വിപരീതമായി അവധി കഴിഞ്ഞുള്ള ആദ്യ ദിനം തിരക്കുകള്‍ ഒഴിഞ്ഞ അവസ്ഥയായിരുന്നു നിരത്തുകളില്‍. കൂടാതെ, ജീവനക്കാരുടെ ഉള്‍പ്പെടെ കുറവ് മൂലം മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും മുന്നിൽ പാർക്കിംഗ് സ്ഥലങ്ങൾ ശൂന്യമായ നിലയിലായിരുന്നു. മന്ത്രാലയങ്ങളിലെ ചില ഓഫീസുകളില്‍ ഫോണുകള്‍ നിര്‍ത്താതെ മുഴങ്ങുന്ന അവസ്ഥയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇടപാടുകള്‍ നടത്താന്‍ വൈകുന്നതിനാല്‍ ചില ഓഫീസുകളിലെത്തിയവര്‍ ജീവനക്കാര്‍ക്കെതിരെ പരാതികള്‍ ഉന്നയിച്ചു. വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ കാര്യം മനസ്സിലാക്കുകയും വേഗത്തിൽ ഇടപാടുകൾ പൂർത്തിയാക്കുകയും ചെയ്തു. വിവിധ മന്ത്രാലയങ്ങളിലെ നിരവധി ജീവനക്കാർ അവരുടെ അവധിക്കാലം നീട്ടിയിട്ടുണ്ട്. സര്‍ക്കാര്‍ ഏജന്‍സികളുടെ ഹാജര്‍ നിലയെ ബാധിക്കാനുള്ള പ്രധാനകാരണം ഇതാണ്. ഈ വിഷയം ശ്രദ്ധിക്കപ്പെടാതെ പോകില്ലെന്നും ഹാജരാകാത്തവർ നിയമവും ചട്ടങ്ങളും അനുസരിച്ച് അതിന്‍റെ ഉത്തരവാദിത്വം ഏല്‍ക്കേണ്ടി വരുമെന്നുമെന്നാണ് അധികൃതര്‍ വ്യക്താമാക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News