ലേസർ ചികിത്സയ്ക്ക് നിയോഗിച്ചത് വീട്ടുജോലിക്കാരിയെ; നടപടിയുമായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം

  • 18/07/2022

കുവൈത്ത് സിറ്റി: ലേസര്‍ ചികിത്സയ്ക്ക് ഗാര്‍ഹിക തൊഴിലാളിയെ നിയോഗിച്ച മെഡിക്കല്‍ സെന്‍ററിനെതിരെ നടപടി. ജാബ്റിയ പ്രദേശത്തെ മെഡിക്കല്‍ സെന്‍ററിലാണ് ഗുരുതര നിയമലംഘനം കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ നാഷണല്‍ മെഡിക്കല്‍ അഫയേഴ്സ് അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി ഡോ. ഫാത്തിമ അല്‍ നജ്ജാര്‍ പറഞ്ഞു. ആരോഗ്യ ലൈസൻസിംഗ് വകുപ്പിന്റെ അഡ്മിനിസ്ട്രേറ്റീവ് ഇൻസ്പെക്ഷൻ കമ്മിറ്റി പരിശോധന നടത്തിയപ്പോള്‍ ഗാര്‍ഹിക തൊഴിലാളി മെഡിക്കല്‍ യൂണിഫോമില്‍ പ്രവര്‍ത്തിക്കുന്നത് കണ്ടെത്തുകയായിരുന്നു.

മെഡിക്കല്‍ സെന്‍ററിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഡോ. ഫാത്തിമ അല്‍ നജ്ജാര്‍ വ്യക്തമാക്കി. സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളില്‍ ആരോഗ്യ മന്ത്രാലയം കര്‍ശന പരിശോധന തുടരാനാണ് തീരുമാനിച്ചിട്ടുള്ളത്. നിയമലംഘനങ്ങള്‍ നടക്കുന്നില്ലെന്നും ഉയര്‍ന്ന നിലവാരത്തിലുള്ള ചികിത്സയാണ് നല്‍കുന്നതെന്നും ഉറപ്പാക്കുന്നതിനുമാണ് പരിശോധനയെന്നും അല്‍ നജ്ജാര്‍ കൂട്ടിച്ചേര്‍ത്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News