കുവൈത്തിലെ തൊഴില്‍ വിപണയിൽ 80 ശതമാനം 25നും 49നും ഇടയില്‍ പ്രായമുള്ളവര്‍

  • 18/07/2022

കുവൈത്ത് സിറ്റി: പൗരന്മാരും താമസക്കാരും അടങ്ങുന്ന രാജ്യത്തെ തൊഴില്‍ വിപണയിലെ 80 ശതമാനം പേരും  25നും 49നും ഇടയില്‍ പ്രായമുള്ളവരാണെന്ന് കണക്കുകള്‍. ഈ പ്രായ വിഭാഗത്തിലുള്ള 1.5 മില്യണ്‍ തൊഴിലാളികളാണ് കുവൈത്തിലുള്ളത്. മാര്‍ച്ച് അവസാനം വരെയുള്ള കണക്കാണിത്. 50 വയസിന് മുകളിലുള്ള 18 ശതമാനം തൊഴിലാളികളാണ് ലേബര്‍ മാര്‍ക്കറ്റിലുള്ളത്, അതായത് 344,970 തൊഴിലാളികള്‍. 15 നും 19 നും ഇടയിൽ പ്രായമുള്ളവരുടെ തൊഴിലവസരങ്ങൾ കുവൈത്ത് തൊഴിൽ വിപണിയില്‍ ഇല്ലെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

അതേസമയം, 20 നും 24 നും ഇടയിൽ പ്രായമുള്ള പൗരന്മാരും താമസക്കരുമായി ഏകദേശം 34,765 പേര്‍  സ്ഥിരമായി തൊഴിൽ വിപണിയിൽ പ്രവേശിക്കുന്നുണ്ട്. വിശദമായ കണക്കില്‍ 30നും 34നും ഇടയില്‍ പ്രായമുള്ളവരാണ് ലേബര്‍ മാര്‍ക്കറ്റില്‍ ഏറ്റവും കൂടതലുള്ളത്. 

ഈ പ്രായവിഭാഗത്തിലുള്ള 352,240 തൊഴിലാളികളാണ് കുവൈത്തിലുള്ളത്. രണ്ടാം സ്ഥാനത്തുള്ളത് 35നും 39നും ഇടയിലുള്ള പ്രായത്തിലുള്ളവരാണ്, 350,374 പേര്‍. 40നും 44നും ഇടയില്‍ പ്രായമുള്ള 315,576 തൊഴിലാളികളും കുവൈത്ത് ലേബര്‍ മാര്‍ക്കറ്റിലുണ്ട്. അതേസമയം, തൊഴിൽ വിപണിയിൽ 55 വയസിന് മുകളിൽ പ്രായമുള്ള കുവൈത്തികളല്ലാത്തവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു തുടങ്ങിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News