കുവൈത്തിൽ റെസിഡൻസി നിയമ ലംഘകരെ പിടികൂടാൻ കർശന പരിശോധന; 164 പേർ പിടിയിൽ

  • 19/07/2022

കുവൈത്ത് സിറ്റി: രാജ്യത്തിലെ എല്ലാ ഗവർണറേറ്റിലും റെസിഡൻസി നിയമലംഘകരെ കണ്ടെത്താൻ കർശന പരിശോധന. ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി അണ്ടർ സെക്രട്ടറി ലഫ്റ്റനൻ്റ് ജനറൽ അൻവർ അൽ ബർജാസിൻ്റെ നേരിട്ടുള്ള നിർദേശ പ്രകാരമായിരുന്നു പരിശോധനകൾ. റെസിഡൻസി അഫയേഴ്സ് നടത്തിയ പരിശോധനയിൽ 164 നിയമ ലംഘകരെയാണ് പിടകൂടിയത്. സംശയാസ്പദമായ സാഹചര്യത്തിൽ പ്രവർത്തിച്ച എട്ട് ഗാർഹിക തൊഴിലാളി ഓഫീസുകൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.

ഈദ് അൽ അദ്ഹ അവധിക്ക് 15 ൽ അധികം സുരക്ഷാ പരിശോധന ക്യാമ്പയിനുക്കാണ് അധികൃതർ നടത്തിയത്. ഹവല്ലി ഗവർണറേറ്റിൽ നടത്തിയ പരിശോധനയിലാണ് 22 റെസിഡൻസി, തൊഴിൽ നിയമ ലംഘകർ അറസ്റ്റിലായത്. അഹമ്മദി, മുബാറക് അൽ കബീർ ഗവർണറേറ്റിൽ നടത്തിയ ക്യാമ്പയിനിൽ 32 പേരും പിടിയിലായി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News