ട്രാഫിക്ക് പരിശോധന കർശനം; കുവൈത്തിൽ ഒരാഴ്ചക്കുള്ളിൽ കണ്ടെത്തിയത് 836 നിയമ ലംഘനങ്ങൾ

  • 19/07/2022

കുവൈത്ത് സിറ്റി: രാജ്യവ്യാപകമായി കർശന പരിശോധനയുമായി ട്രാഫിക്ക് ആൻഡ് ഓപ്പറേഷൻസ് വിഭാഗം. ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക്ക് വിഭാഗം അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയേഗിൻ്റെ മേൽനോട്ടത്തിലാണ് പരിശോധന നടന്നത്. ഒരാഴ്ചക്കിടെ 836 ട്രാഫിക്ക് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. 12 വാഹനങ്ങൾ ഡിറ്റെൻഷൻ ഗ്യാരേജിലേക്ക് മാറ്റി.

ഒളിച്ചോടിയതായി രജിസ്റ്റർ ചെയ്ത 40 പ്രവാസികൾ ഉൾപ്പെടെ താമസ, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന 77 പേരെ അറസ്റ്റ് ചെയ്യാൻ എമർജൻസി പോലീസിന്റെ ജനറൽ ഡിപ്പാർട്ട്‌മെന്റിന് കഴിഞ്ഞു. താമസ കാലാവധി കഴിഞ്ഞതായി കണ്ടെത്തിയ 37 പ്രവാസികളെയും പിടികൂടി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News