കുവൈത്തിൽ എത്ര അമേരിക്കക്കാർ ജോലി ചെയ്യുന്നു ?, യുറോപ്യൻ, അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ കണക്ക് ഇങ്ങനെ

  • 19/07/2022

കുവൈത്ത് സിറ്റി: വിവിധ രാജ്യങ്ങളിൽ നിന്ന് കുവൈത്തൽ ജോലി ചെയ്യുന്നവരുടെ കണക്കുകൾ പുറത്ത് വിട്ട് സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ്. വിവിധ യൂറോപ്യൻ, ദക്ഷിണ, തെക്കൻ അമേരിക്കൻ, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിൽ നിന്ന് 15,462 പേരാണ് കുവൈത്തിൽ ജോലി ചെയ്യുന്നത്. പൊതു, സ്വകാര്യ മേഖലകളിലായാണ് ഇത്രയും പേർ തൊഴിലെടുക്കുന്നത്. യൂറോപ്പിൽ നിന്ന് 6384, തെക്കൻ അമേരിക്കയിൽ നിന്ന് 7975, ദക്ഷിണമേരിക്കയിൽ നിന്ന് 560, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിൽ നിന്ന് 543 എന്നിങ്ങനെ തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.

ഈ രാജ്യങ്ങളിൽ ഭൂരിഭാഗവും സ്വകാര്യമേഖലയിലാണ് ജോലി ചെയ്യുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.  14,489 പേരാണ് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നത്.  973 പേരാണ് സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നത്. സ്വകാര്യ മേഖലയിലെ തൊഴിലാളികൾ, യൂറോപ്പിൽ നിന്ന് 5,905, വടക്കേ അമേരിക്കയിൽ നിന്ന് 7,555, തെക്കേ അമേരിക്കയിൽ നിന്ന് 521, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിൽ നിന്ന് 508 എന്നിങ്ങനെയാണ്. യൂറോപ്പിൽ നിന്ന് 479, വടക്കേ അമേരിക്കൻ രാജ്യങ്ങളിൽ നിന്ന് 420, തെക്കേ അമേരിക്കയിൽ നിന്ന് 39, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിൽ നിന്ന് 35 പേർ എന്നിങ്ങനെയാണ് സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News