ആഗോള തലത്തിൽ സുപ്രധാനമായ ശസ്ത്രക്രിയ രീതിയുടെ കണ്ടെത്തലുമായി കുവൈത്തി ഡോക്ടർ

  • 19/07/2022

കുവൈത്ത് സിറ്റി: ആഗോള തലത്തിൽ സുപ്രധാനമായ ശസ്ത്രക്രിയ രീതിയുടെ കണ്ടെത്തലുമായി കുവൈത്തി ഡോക്ടർ. കൺസൾട്ടന്റ് ഓട്ടോളറിംഗോളജിസ്റ്റും ഫർവാനിയ ആശുപത്രിയിലെ നെക്ക് ട്യൂമർ ശസ്ത്രക്രിയ വിഭാഗം മേധാവിയുമായ ഡോ. മിഷാൽ അൽ മുത്തെരിയാണ് ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കിയത്.  പറോറ്റിഡ് ഗ്ലാൻഡിൽ നിന്ന് പാടുകളില്ലാതെ ഗ്ലാൻഡുകൾ നീക്കുന്ന ശസ്ത്രക്രിയയാണ് അദ്ദേഹം നടത്തിയത്. ഒരു പതിനാറ് വയസുകാരൻ്റെ പറോറ്റിഡ് ഗ്ലാൻഡിൽ നിന്നാണ് അൽ മുത്തെരി വിദഗ്ധ ശസ്ത്രക്രിയയിലൂടെ കല്ലുകൾ നീക്കം ചെയ്തത്. 

രണ്ട് കല്ലുകൾ പറോറ്റിഡ് ഗ്ലാൻഡിൽ രൂപപ്പെട്ട അസാധാരണ അവസ്ഥയാണ് പതിനാറുകാരനുണ്ടായിരുന്നത്. ഈ പ്രായത്തിൽ പറോട്ടിഡ് ഗ്രന്ഥിയിൽ കല്ലുകളുടെ സാന്നിധ്യം വളരെ അപൂർവമായാണ് കണക്കാക്കപ്പെടുന്നുത്. രോഗിക്ക് കടുത്ത വേദനയും മുഖത്ത് വീക്കവും ഉണ്ടായിരുന്നു, ഇത് അവളുടെ ദൈനംദിന ജീവിതത്തെയും പഠനത്തെയും ബാധിച്ചിരുന്നുവെന്നും അൽ മുത്തെരി പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News